ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവമധികം തിരയപ്പെട്ട ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് പുറത്ത്

ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവമധികം തിരയപ്പെട്ട ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് പുറത്ത്

ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവമധികം തിരയപ്പെട്ട ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് പുറത്ത്. പതിവുപോലെ ബോളിവുഡ് ചിത്രങ്ങളാണ് ആദ്യ പത്തില്‍ എണ്ണത്തില്‍ കൂടുതലെങ്കിലും തെന്നിന്ത്യന്‍ സിനിമകളും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് ഒരു തമിഴ് ചിത്രമാണ്. സൂര്യയെ നായകനാക്കി ത സെ ജ്ഞാനവേല്‍ സംവിധാനം ചെയ്‍ത് ആമസോണ്‍ പ്രൈമിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ‘ജയ് ഭീം’ ആണ് ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം തവണ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ട ചിത്രം. ലിസ്റ്റില്‍ അഞ്ച് സ്ഥാനങ്ങളുമായി ബോളിവുഡിനു തന്നെയാണ് അധീശത്വം. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഷേര്‍ഷാ, സല്‍മാന്‍ ഖാന്‍റെ രാധെ, അക്ഷയ് കുമാറിന്‍റെ ബെല്‍ബോട്ടം, സൂര്യവന്‍ശി, അജയ് ദേവ്‍ഗണിന്‍റെ ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ എന്നിവയാണ് ബോളിവുഡില്‍ നിന്ന് ലിസ്റ്റില്‍ ഇടംപിടിച്ച ചിത്രങ്ങള്‍.

തമിഴില്‍ നിന്ന് ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം ‘മാസ്റ്ററും’ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ആറാമതാണ് മാസ്റ്റര്‍. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് ബോളിവുഡില്‍ നിന്ന് ആദ്യമെത്തിയ സൂപ്പര്‍താര റിലീസ് ആയിരുന്നു ബെല്‍ബോട്ടം. എന്നാല്‍ മികച്ച അഭിപ്രായം നേടിയിട്ടും ചിത്രം ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയില്ല. എന്നാല്‍ അക്ഷയ് കുമാറിന്‍റെ തന്നെ സൂര്യവന്‍ശി വിജയം നേടുകയും ചെയ്‍തു.ലിസ്റ്റിലെ ഒരേയൊരു മലയാളം എന്‍ട്രി എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെ മോഹന്‍ലാലിന്‍റെ ദൃശ്യം 2 ആണ്. ഈ വര്‍ഷം ഇന്ത്യന്‍ ഒടിടി റിലീസുകളിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നുമാണ് ദൃശ്യം 2.

Leave A Reply
error: Content is protected !!