ക​ള്ള​ത്തോ​ക്ക് കേ​സ് പ്ര​തി പെരുമ്പാവൂരിൽ പി​ടി​യി​ല്‍

ക​ള്ള​ത്തോ​ക്ക് കേ​സ് പ്ര​തി പെരുമ്പാവൂരിൽ പി​ടി​യി​ല്‍

നീ​ലേ​ശ്വ​രം: ക​ള്ള​ത്തോ​ക്ക് കേ​സ് പ്ര​തി പെരുമ്പാവൂരിൽ പി​ടി​യി​ലായി. എ​ളേ​രി​ത്ത​ട്ടി​ലെ മൗ​ഗ്ലി നാ​രാ​യ​ണ​ന്‍ എ​ന്ന എ.​വി. നാ​രാ​യ​ണ​നാ​ണ്​ (46) പി​ടി​യി​ലാ​യ​ത്. 

 

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ലൈ​സ​ന്‍​സി​ല്ലാ​ത്ത തോ​ക്കും തി​ര​ക​ളും ഭീ​മ​ന​ടി ചീ​ര്‍​ക്ക​യ​ത്തു​​വെ​ച്ചാണ് ചി​റ്റാ​രി​ക്കാ​ല്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യത്. ഡി​സം​ബ​ര്‍ അ​ഞ്ചി​നാണ് സംഭവം.

പൊ​ലീ​സി​നെ ക​ണ്ട​പാ​ടെ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഉ​പേ​ക്ഷി​ച്ചു​പോ​യ തൊ​ണ്ടി​മു​ത​ല്‍ എ​സ്.​ഐ​മാ​രാ​യ അ​രു​ണ​ന്‍, ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി വ​രു​ന്ന​തി​നി​ട​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പെ​രു​മ്ബ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്​​റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തു​​വെ​ച്ചാ​ണ്​ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍.​ഒ. സി​ബി​യും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

Leave A Reply
error: Content is protected !!