ഓട്ടി​സം ബാ​ധി​ച്ച കുട്ടിയെ പീ​ഡി​പ്പി​ച്ച​യാ​ള്‍​ക്ക് ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും

ഓട്ടി​സം ബാ​ധി​ച്ച കുട്ടിയെ പീ​ഡി​പ്പി​ച്ച​യാ​ള്‍​ക്ക് ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടി​സം ബാ​ധി​ച്ച കുട്ടിയെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 40 കാരന് തടവ് ശിക്ഷ വിധിച്ച് തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ സ്പെ​ഷ​ല്‍ കോ​ട​തി.

നെ​യ്യാ​റ്റി​ന്‍​ക​ര കു​ന്ന​ത്തു​കാ​ല്‍ സ്വ​ദേ​ശി രാ​ജ​ന്‍ (40)നെ​യാ​ണ് ജ​ഡ്ജി ആ​ര്‍. ജ​യ​കൃ​ഷ്ണ​ന്‍ ശി​ക്ഷി​ച്ച​ത്. പ്ര​തി​ക്ക് ഏ​ഴു വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യ്ക്കും കോ​ട​തി ശി​ക്ഷി​ച്ചത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷം കൂ​ടു​ത​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

 

കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത് 2016 ഫെ​ബ്രു​വ​രി​യി 27 നാ​ണ് . അ​സു​ഖ​ബാ​ധി​ത​നാ​യ കു​ട്ടി ശുചിമുറിയില്‍ ക​യ​റി​യ​പ്പോ​ള്‍ പ്ര​തി പി​ന്നാ​ലെ പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ക​നെ കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പ്ര​തി മ​ക​നെ പീ​ഡി​പ്പി​ക്കു​ന്ന​ത് കു​ട്ടി​യു​ടെ അ​മ്മ ക​ണ്ട​ത്. അ​മ്മ ബ​ഹ​ളം വ​ച്ച​പ്പോ​ള്‍ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടുകയായിരുന്നു.

Leave A Reply
error: Content is protected !!