പ്ര​ധാ​ന​മ​ന്ത്രിയുടെ സന്ദർശനം ; ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മസ്‌ജിദിന് കാ​വി നി​റം പൂ​ശി​യെ​ന്ന് പ​രാ​തി

പ്ര​ധാ​ന​മ​ന്ത്രിയുടെ സന്ദർശനം ; ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മസ്‌ജിദിന് കാ​വി നി​റം പൂ​ശി​യെ​ന്ന് പ​രാ​തി

വാ​ര​ണാ​സി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മുസ്ലിം പള്ളിക്ക് അ​ധി​കൃ​ത​ര്‍ കാ​വി പെ​യി​ന്‍റ് അ​ടി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള റോ​ഡി​ലെ മോ​സ്കി​ലാ​ണ് കാ​വി നി​റം പൂ​ശി​യ​തെ​ന്ന് മ​സ്ജി​ദ് ക​മ്മി​റ്റി പാ​ന​ല്‍ അം​ഗം മു​ഹ​മ്മ​ദ് ഇ​ജാ​സ് ഇ​സ്‌​ലാ​ഹി വെളിപ്പെടുത്തി.

“പള്ളിക്ക് കാ​വി ചാ​യം പൂ​ശി​യ​ത് മ​സ്ജി​ദ് ക​മ്മി​റ്റി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ല്ല. ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന് മു​മ്പാ​കെ എ​തി​ര്‍​പ്പ് ഉ​ന്ന​യി​ക്കാ​നും ശ്ര​മി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ല .” ഇ​ജാ​സ് ഇ​സ്‌​ലാ​ഹി പ​റ​ഞ്ഞു.

അതെ സമയം ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള റോ​ഡി​ലെ എ​ല്ലാ കെ​ട്ടി​ട​ത്തി​നും കാ​വി നി​റം ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

Leave A Reply
error: Content is protected !!