സിവിൽ സർവ്വീസുകാർക്ക് കുറഞ്ഞ നിരക്കിൽ ക്ലബ് ലൈസന്‍സ്; മറ്റ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കേരളം

സിവിൽ സർവ്വീസുകാർക്ക് കുറഞ്ഞ നിരക്കിൽ ക്ലബ് ലൈസന്‍സ്; മറ്റ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് സിവിൽ സർവ്വീസുകാര്‍ക്ക് മാത്രമായി കുറഞ്ഞ നിരക്കിൽ ക്ലബ് ലൈസൻസ്  നൽകുന്നതിൽ മറ്റ് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് കേരളം.

ഐഎഎസ് – ഐപിഎസ് – ഐഎഫ്എസ് ഉദ്യോഗസ്ഥർ അംഗങ്ങളായ കവടിയാറിലെ ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബാറോട് കൂടി ക്ലബ് ലൈസൻസ് അനുവദിക്കണമെന്നാണ് സർക്കാരിന് മുന്നിലെ ആവശ്യം. ആയിരം രൂപയ്ക്ക് ലൈസൻസ് നൽകണമെന്ന ഐഎഎസ് അസോസിയേഷന്‍റെ നിവേദനത്തിലാണ് സർക്കാർ നീക്കം.

മറ്റ് സംസ്ഥാനങ്ങളിൽ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്കായി ക്ലബ് അനുവദിച്ചിട്ടുണ്ടോ, ലൈസൻസ് ഫീസിൽ ഇളവ് നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യത്തിൽ അഭിപ്രായം തേടാൻ ആണ് മുഖ്യമന്ത്രി നിർ‍ദ്ദേശിച്ചത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും എക്സൈസ് കമ്മീഷണർ ഒരു മാസം മുമ്പ് കത്ത് നൽകിയെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല.

 

 

Leave A Reply
error: Content is protected !!