മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ട നടപടി; തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചെന്ന് റവന്യു മന്ത്രി

മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ട നടപടി; തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ട നടപടിയിൽ വിമർശനവുമായി വന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചെന്ന് മന്ത്രി പ്രതികരിച്ചു.

ഇനി സർക്കാർ കടുത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. ‘ഒരു സംസ്ഥാനം ജനങ്ങളോട് കാണിക്കേണ്ട സാമാന്യ മര്യാദ തമിഴ്നാട് കാണിക്കുമെന്ന് കരുതി. അതുണ്ടായില്ല. പല തവണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അടക്കം അറിയിച്ച് കേരളം, തമിഴ്നാട് സർക്കാരിനെ ബന്ധപ്പെട്ടു. എന്നാൽ തമിഴ്നാട് തൽസ്ഥിതി ആവർത്തിക്കുകയാണ്. ഇനി ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.  ഇതിന്റെ ഭാഗമായി വിഷയം സുപ്രീം കോടതിയിൽ ഗൌരവമായി ഉന്നയിക്കുമെന്നും മന്ത്രി അറിയിച്ചു.

തമിഴ്നാടിന്റെ നടപടിയിൽ ബുദ്ധിമുട്ടിലായ പെരിയാർ തീരത്തെ ജനങ്ങൾക്ക് എല്ലാ സഹായവും ഉറപ്പ് വരുത്തും. ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാണ്. റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

തമിഴ്നാട് തോന്നും പടി ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് പെരിയാറിന് തീരത്തെ ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. സാമാന്യ സീമകൾ ലംഘിച്ച നടപടിയാണിത്. ഇതെല്ലാം സുപ്രീം കോടതിയെ ശക്തമായി ധരിപ്പിക്കും. ജനങ്ങളുടെ സുരക്ഷയാണ് സംസ്ഥാന സർക്കാരിന് പ്രധാനം, മന്ത്രി അറിയിച്ചു.

 

Leave A Reply
error: Content is protected !!