ഗുണ്ടാ ആക്രമണത്തിൽ 2 പേർക്ക് വെട്ടേറ്റ സംഭവം : പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുണ്ടാ ആക്രമണത്തിൽ 2 പേർക്ക് വെട്ടേറ്റ സംഭവം : പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

പുത്തൻതോപ്പ് : ആശുപത്രി ജങ്ഷനിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ 2 പേർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കടകളിൽ കയറിയ ഗുണ്ടകൾ പണം ചോദിച്ച് കടയുടമകളെ ആക്രമിക്കുകയായിരുന്നു. അക്രമികൾ ചിക്കൻ സ്റ്റാളിലെ സാധനങ്ങളും ഒരു സ്കൂട്ടറും തല്ലി കേടുവരുത്തിയ രണ്ട് പ്രതികളെയും പോലീസ് പിടികൂടി.

ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ടുപേർ പണം ചോദിച്ചു കടകളിൽ കയറിയത്. ആവശ്യപ്പെട്ട പണം കൊടുക്കാത്തതിനാലാണ് ആക്രമിച്ചത്. ചിക്കൻ സ്റ്റാൾ നടത്തുന്ന കരിച്ചാറ കണ്ടൽ സ്വദേശി ഹസൻ (55), സഹായിയും അസം സ്വദേശിയുമായ അമീർ (25) എന്നിവർക്കാണ് വെട്ടേറ്റത്. കടയിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്താണ് ആക്രമിച്ചത്. പണം മുഴുവൻ അക്രമികൾ കൈക്കലാക്കുകയും കടയിലെ സാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!