“സിരിവെണ്ണേല “: നാനിയുടെ “ശ്യാം സിംഘ റോയി”ലെ പുതിയ ഗാനം പുറത്തിറങ്ങി

“സിരിവെണ്ണേല “: നാനിയുടെ “ശ്യാം സിംഘ റോയി”ലെ പുതിയ ഗാനം പുറത്തിറങ്ങി

തെലുങ്ക് സൂപ്പർസ്റ്റാർ നാനിയെ നായകനാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത് നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്നപ്പള്ളി നിർമ്മാണം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ശ്യാം സിൻഹ റോയി”ലെ പുതിയ ഗാനം റിലീസ് ചെയ്തു. ചിത്രം ഡിസംബർ 24ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.

സിനിമയുടെ പോസ്റ്റ് തിയറ്റർ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ശ്യാം സിംഗാ റോയ് എന്ന സിനിമ തിയറ്റർ റിലീസായി ആഴ്ചകൾക്കുശേഷം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗിന് ലഭ്യമാക്കും. ഈ ഫാന്റസി ചിത്രത്തിൻറെ ഷൂട്ടിംഗ് സെപ്റ്റംബര് മാസം പൂർത്തിയായി, ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. രാഹുൽ സംക്രിത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃതി ഷെട്ടി,ജിഷു സെൻഗുപ്ത, രാഹുൽ രവീന്ദ്രൻ, മുരളി ശർമ, അഭിനവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു പീരിയഡ് ഡ്രാമയായി എത്തുന്ന ചിത്രത്തിൽ നാനി ശ്യാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊൽക്കത്തയിൽ നടക്കുന്ന കഥയായിട്ടാണ് ചിത്രം എത്തുന്നത്.

Leave A Reply
error: Content is protected !!