തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; എറണാകുളത്ത് രണ്ടിടത്തും എൽഡിഎഫിന് വിജയം

തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; എറണാകുളത്ത് രണ്ടിടത്തും എൽഡിഎഫിന് വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിലെ ഫലം പുറത്തു വന്നു തുടങ്ങി.

എറണാകുളത്തെ രണ്ട് ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിനാണ് വിജയം. കൊച്ചി നഗരസഭ 63 വാർഡ് എൽഡിഎഫ് നിലർത്തി. എൽഡിഎഫ് സ്ഥാനാർഥി ബിന്ദു ശിവൻ വിജയിച്ചത് 687 വോട്ടുകൾക്കാണ്.

പിറവം നഗരസഭ എൽഡിഎഫ് ഭരണം നിലർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി അജേഷ് മനോഹർ വിജയിച്ചത് 20 വോട്ടുകൾക്കാണ്.

കൊല്ലം ജില്ലയിൽ ഉപ തെരഞ്ഞൈടുപ്പ് നടന്ന രണ്ടിടത്തും യു.ഡി.എഫ് തന്നെ വിജയിച്ചു.

കാണക്കാരി പഞ്ചായത്ത് ഒമ്പതാം വാർഡ് കോൺഗ്രസ് സിറ്റിങ് സീറ്റ് സിപിഐഎം പിടിച്ചെടുത്തു. സിപിഎമ്മിലെ വി ജി അനിൽകുമാർ വിജയിച്ചത് 338 വോട്ടുകൾക്കാണ്. കോട്ടയം മാഞ്ഞൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ സുനു ജോർജ് 252 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

കാഞ്ഞങ്ങാട് നഗരസഭ വാർഡ് 30ൽ യുഡിഎഫിലെ കെ.കെ ബാബു വിജയിച്ചു. മലപ്പുറം തിരുവാലി ഏഴാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം. അല്ലേക്കാട് അജീസ് 106 വോട്ടിന് വിജയിച്ചു.

കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് ജയിച്ചു.

ഇരിങ്ങാലക്കുട ചാലാംപാടം 18-ാം വാർഡ് യുഡിഎഫിന്. യുഡിഎഫ് സ്ഥാനാർഥി മിനി ചാക്കോള വിജയിച്ചു. 151 വോട്ടിനാണ് വിജയം.

ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി എസ് ആശയാണ് വിജയിച്ചത്. 26 വോട്ടിനായിരുന്നു വിജയം. കൊല്ലം തേവലക്കര പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫിന് ലഭിച്ചു. ആർ.എസ്.പിയിലെ ജി പ്രദീപ്കുമാർ 317 വോട്ടുകൾക്ക് വിജയിച്ചു.

കോഴിക്കോട് ഉണ്ണികുളം പതിനഞ്ചാം വാർഡ് യുഡിഎഫ് നിലനിർത്തി. ഒ.എം.ശശീന്ദ്രനാണ് വിജയിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ വെട്ടുകാട് ഡിവിഷനിൽ എൽഡിഎഫിനാണ് വിജയം. സി.പി.ഐ.എം സ്ഥാനാർഥി ക്ലൈനസ് റൊസാരിയോ 1490 വോട്ടുകൾക്കാണ് ഡിവിഷൻ നില നിർത്തിയത്.

 

Leave A Reply
error: Content is protected !!