ഒമാനിൽ വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 26 ശ​ത​മാ​നം കു​റ​ഞ്ഞു​

ഒമാനിൽ വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 26 ശ​ത​മാ​നം കു​റ​ഞ്ഞു​

മ​സ്​​ക​ത്ത്​: ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​o കു​റ​ഞ്ഞതായി ക​ണ​ക്കു​ക​ൾ. മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര എ​യ​ർ​പോ​ർ​ട്ട്, സോ​ഹാ​ർ എ​യ​ർ​പോ​ർ​ട്ട്, സ​ലാ​ല എ​യ​ർ​പോ​ർ​ട്ട്, ദു​കം എ​യ​ർ​പോ​ർ​ട്ട് എ​ന്നി​വ​യി​ലൂ​ടെ 2021 സെ​പ്​​റ്റം​ബ​ർ അ​വ​സാ​നം ​​വ​രെ ര​ണ്ട് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേരാണ് ​ യാ​ത്ര ചെ​യ്​​ത​ത്. 2020 കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​​​മ്പോ​ൾ 26 ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​വാ​ണ്​ വ​ന്നി​ട്ടു​ള്ള​തെ​ന്ന്​ ദേ​ശീ​യ സ്​​ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തിെൻറ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ ചൂണ്ടിക്കാട്ടുന്നു .

ക​ഴി​ഞ്ഞ വ​ർ​ഷം 39,08,289 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ ഈ ​വ​ർ​ഷം അ​ത്​ 28,70,810 ആ​യാ​ണ്​ ചു​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ അ​വ​സാ​നം ​വ​രെ ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ മൊ​ത്തം വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 26,636 ആ​ണ്. മ​സ്‌​ക​ത്ത്​ എ​യ​ർ​പോ​ർ​ട്ട് വ​ഴി 18,604 അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ങ്ങ​ൾ, സ​ലാ​ല എ​യ​ർ​പോ​ർ​ട്ട്, സോ​ഹാ​ർ എ​യ​ർ​പോ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യു​ള്ള 8,032 ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

2021 സെ​പ്‌​റ്റം​ബ​ർ അ​വ​സാ​നം ​വ​രെ ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ മൊ​ത്തം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്​​താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ മുന്നിലെത്തി . ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 82,162 ആ​ണ്.

Leave A Reply
error: Content is protected !!