അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം; പൊലീസിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം

അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം; പൊലീസിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം

എറണാകുളം: നായരമ്പലത്ത് അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം.

സ്വകാര്യ ആശുപത്രി ജീവനക്കാരി സിന്ധുവും  മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് പൊലീസ് അന്വേഷണത്തിലെ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിന്ധുവിന്‍റെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.  കുടുംബം ഇക്കാര്യം ആവശ്യപ്പെട്ട് എറണാകുളം റൂറൽ എസ്പിക്ക് പരാതി നൽകും.

മരണത്തിന് ശേഷം അറസ്റ്റിലായ അയൽവാസി ദിലീപിനെതിരെ സിന്ധു മുമ്പ് പൊലീസിന് പരാതി നല്‍കിയിരുന്നു. ദിലീപിന്‍റെ ശല്ല്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് സിന്ധു ഞാറക്കൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഇയാള്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം. പക്ഷേ ഞാറക്കൽ പൊലീസ് കാര്യമായി ഒന്നും ചെയ്തില്ലെന്ന് സിന്ധുവിന്‍റെ അച്ഛനും അമ്മയും പറയുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

 

Leave A Reply
error: Content is protected !!