10,000 കിലോ റേഷനരി കടത്തിയ പാലക്കാട് സ്വദേശി അറസ്റ്റിലായി

10,000 കിലോ റേഷനരി കടത്തിയ പാലക്കാട് സ്വദേശി അറസ്റ്റിലായി

മധുക്കര പോലീസും പൊള്ളാച്ചി അരികടത്ത് സ്പെഷ്യൽ സ്ക്വാഡ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 10,000 കിലോഗ്രാം തമിഴ്നാട് റേഷനരി കടത്തിയ ആളെ വാഹനത്തോടെ പിടികൂടി. കോയമ്പത്തൂർ-പാലക്കാട് ഹൈവേയിൽ രാവിലെ ഒമ്പതുമണിയോടെയാണ് ഇയാൾ ഓടിച്ചിരുന്ന ലോറി പരിശോധനയ്ക്കായി നിർത്തിയത്.

50 കിലോഗ്രാം വരുന്ന 200 ചാക്ക് റേഷനരി കണ്ടെത്തിയതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്ക് അരിനൽകിയ കോയമ്പത്തൂർ സ്വദേശി ഹുസൈൻ ഒളിവിൽപ്പോയി. വിശദമായ അന്വേഷണം നടതത്തിവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Leave A Reply
error: Content is protected !!