ടാറ്റാ മെമ്മോറിയല്‍ സെന്ററില്‍ 221 ഒഴിവ്

ടാറ്റാ മെമ്മോറിയല്‍ സെന്ററില്‍ 221 ഒഴിവ്

മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ സെന്ററിലും അനുബന്ധ ആശുപത്രികളിലുമായി വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. രണ്ട് വിജ്ഞാപനങ്ങളിലായി 221 ഒഴിവുണ്ട്. ഇതില്‍ 102 ഒഴിവ് നഴ്‌സ് തസ്തികയിലും 40 ഒഴിവ് ലോവര്‍ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലുമാണ്.

വിജ്ഞാപനം: 132/2021

നഴ്‌സ്102: നഴ്‌സ് എ 73, നഴ്‌സ് ബി 24, നഴ്‌സ് സി 5 എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറിയും ഓങ്കോളജി നഴ്‌സിങ് ഡിപ്ലോമയും. അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ്‌സി. (നഴ്‌സിങ്), ഇന്ത്യന്‍/സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. നഴ്‌സ് എ. തസ്തികയിലേക്ക് ഒരുവര്‍ഷത്തെ പരിചയം (കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍) നഴ്‌സ് ബി. തസ്തികയിലേക്ക് ആറുവര്‍ഷത്തെ പരിചയവും (100 കിടക്കകളുള്ള ആശുപത്രിയില്‍) നഴ്‌സ് സി. തസ്തികയിലേക്ക് 12 വര്‍ഷത്തെ പരിചയവും (100 കിടക്കകളുള്ള ആശുപത്രിയില്‍) വേണം. പ്രായം: നഴ്‌സ്എ: 30 വയസ്സ്, നഴ്‌സ് ബി: 35 വയസ്സ്, നഴ്‌സ് സി: 40 വയസ്സ് എന്നിങ്ങനെയാണ് ഉയര്‍ന്ന പ്രായപരിധി. (അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും).

അസി. പ്രൊഫസര്‍12, അസി. നഴ്‌സിങ് സൂപ്രണ്ട്4, അസി. റേഡിയോളജിസ്റ്റ്1, ഹെഡ് (ഐ.ടി.)1, ഓഫീസര്‍ ഇന്‍ചാര്‍ജ് (ഡിസ്‌പെന്‍സറി)1, സയന്റിഫിക് ഓഫീസര്‍എസ്.ബി. (ബയോമെഡിക്കല്‍)2, ജൂനിയര്‍ എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)1, സയന്റിഫിക് അസിസ്റ്റന്റ്‌ സി. (ന്യൂക്ലിയര്‍ മെഡിസിന്‍)1, ടെക്‌നീഷ്യന്‍ സി. (സി.എസ്.എസ്.ജി.)1.

വിജ്ഞാപനം: 135/2021

അസിസ്റ്റന്റ് 12, ലോവര്‍ഡിവിഷന്‍ ക്ലാര്‍ക്ക് 40 ഉള്‍പ്പെടെ വിവിധ ഒഴിവുകളിലേക്കും അപേക്ഷിക്കാം. കൂടുതല്‍വിവരങ്ങള്‍ക്ക് www.tmc.gov.in. അവസാനതീയതി: ഡിസംബര്‍ ഏഴ്.

Leave A Reply
error: Content is protected !!