മരം മുറി വിഷയത്തിൽ പുതിയ അപേക്ഷയുമായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു

മരം മുറി വിഷയത്തിൽ പുതിയ അപേക്ഷയുമായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു

മരം മുറി വിഷയത്തിൽ പുതിയ അപേക്ഷയുമായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. മരം മുറിക്ക് നൽകിയ അനുമതി പുനസ്ഥാപിക്കാൻ നിർദേശം നൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്കുള്ള തടസം നീക്കണം. വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മരം മുറി അനുമതി റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹർജിയിൽ പറയുന്നു.മുല്ലപ്പെരിയാർ ബേബിഡാം ബലപ്പെടുത്താനുള്ള നടപടികൾക്ക് കേരളം നിരന്തരം തടസ്സം നിൽക്കുകയാണെന്നാണ് തമിഴ്നാട് ആരോപിക്കുന്നത്. മേൽനോട്ടസമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന് കേരളം അനുമതി നൽകുന്നില്ല. കേരളം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തമിഴ്നാട് സുപ്രീംകോടതിയിൽ ആരോപിക്കുന്നു.

Leave A Reply
error: Content is protected !!