ആയൂർ-കൊട്ടാരക്കര എംസി റോഡിൽ ആന വിരണ്ടു; ഗതാഗതം തടസപ്പെട്ടു

ആയൂർ-കൊട്ടാരക്കര എംസി റോഡിൽ ആന വിരണ്ടു; ഗതാഗതം തടസപ്പെട്ടു

ആയൂർ-കൊട്ടാരക്കര എംസി റോഡിൽ ആന വിരണ്ടു. നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് വിരണ്ടത്. ഉച്ചയോടെയാണ് ആന വിരണ്ടത്. വെട്ടികവലയിൽ പൊങ്കാലയ്ക്കായി എത്തിച്ച ആന വിരണ്ടോടുകയായിരുന്നു. എംസി റോഡിൽ എത്തിയ ആന മണിക്കൂറുകൾ പരിഭ്രാന്തി പരത്തി.

മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ ആനയെ തളച്ചു.നാട്ടുകാരുടെ സംയോജിത ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. നാട്ടുകാർ ഇതുവഴിയുള്ള വാഹനങ്ങൾ തടയുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!