ഒമാനിലേക്ക് മയക്കുമരുന്ന് കടത്ത് ; ആറംഗ സംഘo അറസ്റ്റിൽ

ഒമാനിലേക്ക് മയക്കുമരുന്ന് കടത്ത് ; ആറംഗ സംഘo അറസ്റ്റിൽ

മസ്‍കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ആറംഗ സംഘo അറസ്റ്റിൽ . റോയല്‍ ഒമാന്‍ പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത് . സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് കണ്ടെത്തിന്നതിനുള്ള പ്രത്യേക സംഘമാണ് നിരീക്ഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്‍തതും.

കോസ്റ്റ് ഗാര്‍ഡ് അടക്കമുള്ളവരുടെ സഹായത്തോടെയാണ് കള്ളക്കടത്ത് സംഘത്തെ കുടുക്കിയത്. മയക്കുമരുന്ന് കൈവശം വെച്ചതിനും കടത്തിയതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.  അതെ സമയം പിടിയിലായവരില്‍ മൂന്ന് പേര്‍ അനധികൃതമായി ഒമാനില്‍ പ്രവേശിച്ചവരാണ്. 95 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു .

Leave A Reply
error: Content is protected !!