മകളായും സഹോദരിയായും ഭാര്യയായും അഭിനയിച്ച നടി

മകളായും സഹോദരിയായും ഭാര്യയായും അഭിനയിച്ച നടി

ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ ബേബി അഞ്ജു എന്നറിയപ്പെടുന്ന അഞ്ജു.തന്റെ രണ്ടാം വയസിലാണ് ‘ഉതിര്‍പ്പൂക്കള്‍’ എന്ന ചിത്രത്തില്‍ തമിഴ്‌നാട് സ്വദേശിയായ അഞ്ജു ബാലതാരമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് . ‘ഓര്‍മ്മയക്കായ്’ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തിലെത്തുന്നത്.

തുടർന്നങ്ങോട്ട് , മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായും പെങ്ങളായും ഭാര്യയായുമൊക്കെ അഞ്ജു അഭിനയിച്ചു. കൂടാതെ മമ്മൂട്ടിയുടെ തന്നെ മകളായും സഹോദരിയായും ഭാര്യയായും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും കന്നടയിലും-തെല്ലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 1988ല്‍’രുഗ്മണി’എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും ഇവര്‍ സ്വന്തമാക്കിയിരുന്നു. നൂറോളം സിനിമകളില്‍ അഞ്ജു അഭിനയിച്ചിട്ടുണ്ട്.

കന്നട നടന്‍ ടൈഗര്‍ പ്രഭാകറിനെ 1995ല്‍ ​വിവാഹം ചെയ്തു. പീന്നിട് ഇവര്‍ വേര്‍പിരിഞ്ഞു. താരത്തിനു അര്‍ജുന്‍ എന്നൊരും മകനുണ്ട് ഈ വിവാഹത്തില്‍. 1998ല്‍ തമിഴ് നടന്‍ ഒ എ കെ സുന്ദറിനെ അഞ്ജു് വിവാഹം ചെയ്തു. സിനിമകളില്‍ നിന്നു അപ്രത്യക്ഷമായെങ്കിലും അഞ്ജു തമിഴ് സീരിയലുകളിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

Leave A Reply
error: Content is protected !!