കോവിഡ് ഭീതി ; ഓഹരി വിപണി നഷ്ടത്തിൽ അവസാനിപ്പിച്ചു

കോവിഡ് ഭീതി ; ഓഹരി വിപണി നഷ്ടത്തിൽ അവസാനിപ്പിച്ചു

മുംബൈ: ദക്ഷിണാഫ്രിക്കയിൽ പടർന്ന പുതിയ കോവിഡ് വകഭേദ ഭീതിയിൽ സെൻസെക്‌സിന് നഷ്ടമായത് 1,687.94 പോയന്റ് ( മൂന്നുശതമാനം). നിഫ്റ്റിയാകട്ടെ 509.80 പോയന്റ് താഴ്ന്ന് 17,026.50ലുമെത്തി.

കഴിഞ്ഞ ഏപ്രിൽ 12ന് ശേഷമുണ്ടായ ഏറ്റവുംവലിയ തകർച്ചയാണ് വിപണി നേരിട്ടത് .പ്രധാന സൂചികകൾക്കുപുറമെ, ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 3.2ശതമാനവും 2.6 ശതമാനവും തകർച്ച നേരിട്ടു.

കയറ്റുമതി അധിഷ്ഠിത ഓഹരികൾ, ഉദാഹണത്തിന് ഓട്ടോ, മെറ്റൽ സെക്ടറുകളാണ് തകർച്ചയിൽ മുന്നിലെത്തിയത്. മെറ്റൽ സൂചിക അഞ്ചുശമതാനവും ഓട്ടോ സൂചിക 40 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് 3.6ശതമാനവും റിയാൽറ്റി 6 ശതമാനവും നഷ്ടംനേരിട്ടു. ഫാർമ സൂചിക മാത്രമാണ് നേട്ടമുണ്ടാക്കിയത്. 1.7ശതമാനം.

ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസിൻഡ് ബാങ്ക്, ഹിൻഡാൽകോ, അദാനി പോർട്‌സ്, ബിപിസിഎൽ, മാരുതി സുസുകി, ടാറ്റ സ്റ്റീൽ, ഒഎൻജിസി, എൻടിപിസി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും തകർച്ച നേരിട്ടത്. അതെ സമയം സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഡിവിസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയിരുന്നു .

Leave A Reply
error: Content is protected !!