സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് 539 ഒഴിവ്

സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് 539 ഒഴിവ്

റാഞ്ചിയിലുള്ള സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ വിവിധ ട്രേഡുകളിലായി 539 അപ്രന്റിസ് ഒഴിവ്.

ഒഴിവുള്ള ട്രേഡുകള്‍

ഇലക്ട്രീഷ്യന്‍ 190, ഫിറ്റര്‍ 150, മെക്കാനിക് റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ് ഓഫ് വെഹിക്കിള്‍ 50, സി.ഒ.പി.എ. 20, മെഷീനിസ്റ്റ് 10, ടര്‍ണര്‍ 10, ഇലക്‌ട്രോണിക് മെക്കാനിക്‌സ് 10, പ്ലംബര്‍ 7, ഫോട്ടോഗ്രാഫര്‍ 3, ഫ്‌ളോറിസ്റ്റ് ആന്‍ഡ് ലാന്‍ഡ്‌സ്‌കേപ്പര്‍ 5, ബുക്ക് ബൈന്‍ഡര്‍ 2, കാര്‍പെന്റര്‍ 2 , ഡെന്റല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ 2, ഫുഡ് പ്രൊഡക്ഷന്‍ 1, ഫര്‍ണിച്ചര്‍ ആന്‍ഡ് കാബിനറ്റ് മേക്കര്‍ 2, ഗാര്‍ഡനര്‍ 10, ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ് 5, ഓള്‍ഡ് ഏജ് കെയര്‍ ടേക്കര്‍ 2, പെയിന്റര്‍ 2, റിസപ്ഷനിസ്റ്റ്/ഹോട്ടല്‍ ക്ലാര്‍ക്ക്/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് 2, സ്റ്റിവാര്‍ഡ് 6, ടെയ്‌ലര്‍ 2, അപ്‌ഹോള്‍സ്റ്റര്‍ 1, സെക്രട്ടേറിയല്‍ അസിസ്റ്റന്റ് 5, സിര്‍ഡാര്‍ 10, അക്കൗണ്ടന്റ്/അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവ് 30

യോഗ്യത

പത്താംക്ലാസ് പാസ്. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി./എസ്.സി.വി.ടി. അംഗീകാരത്തോടെയുള്ള ഐ.ടി.ഐ.യും. ജാര്‍ഖണ്ഡില്‍നിന്ന് ഐ.ടി.ഐ. പാസായവര്‍ക്കും പ്രോജക്ട് അഫക്റ്റഡ് പീപ്പിള്‍ വിഭാഗത്തിലുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

പ്രായം: 18-35 വയസ്സ്. സ്‌റ്റൈപെന്‍ഡ്:7,000 രൂപ. അപേക്ഷ: www.apprenticeshipindia.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ക്ക്: www.cetnralcoalfields.in അവസാന തീയതി: ഡിസംബര്‍ അഞ്ച്.

Leave A Reply
error: Content is protected !!