കൃതഞ്ജതയോടെ എല്ലാം ഓർക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പ്രണയത്തിനുളള ആദരമാണ് പ്ലാറ്റിനം ഡേയ്‌സ് ഓഫ് ലവിന്റെ ഏറ്റവും പുതിയ ശേഖരം

കൃതഞ്ജതയോടെ എല്ലാം ഓർക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പ്രണയത്തിനുളള ആദരമാണ് പ്ലാറ്റിനം ഡേയ്‌സ് ഓഫ് ലവിന്റെ ഏറ്റവും പുതിയ ശേഖരം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജീവിതം എത്ര ദുർബലമാണെന്ന് നമ്മൾ തിരിച്ചറിഞ്ഞു, നമുക്ക് സ്വന്തമായുള്ളതിനെയും ഏറ്റവും അടുത്ത ബന്ധങ്ങളെയും വിലമതിക്കാൻ തുടങ്ങി. എല്ലാം നിശ്ചലമായപ്പോഴും പ്രണയ ജോഡികൾ പതറാതെ പരസ്പരം താങ്ങായി നിന്നു. വെല്ലുവിളികളെ നേരിടേണ്ടി വരികയും അവരുടെ സ്വപ്‌നങ്ങൾക്ക് മങ്ങലേൽക്കുകയും ചെയ്തപ്പോൾ പോലും ഒരുമിച്ചു നീങ്ങാൻ അവർ പുതുവഴികൾ കണ്ടെത്തി. മുമ്പ് ഉണ്ടായിട്ടില്ലാത്ത സമ്മർദ്ദം തിരിച്ചറിയാനും അതിനെതിരെ പോരാടാനും അവർ പഠിക്കുകയും ഒരുമിച്ചുനിൽക്കുകയും ചെയ്തു. ആശ്വാസവും പ്രതീക്ഷയും തേടി മുമ്പെങ്ങുമില്ലാത്തവിധം പരസ്പരം സ്നേഹത്തിൽ ഉറച്ച് നിൽക്കുകയും ശക്തമായി അന്യോന്യം ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു. അതുകൊണ്ട് ഇങ്ങനെയുള്ള ഒരു സ്നേഹത്തിന് നന്ദി പ്രകടിപ്പിക്കാൻ എന്ത് നൽകിയാലും അത് കൂടുതലാകില്ല.

ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓർമ്മകളാണ് കൃതജ്ഞത. കപ്പിളുകൾ പരസ്പരം നന്ദി
പ്രകടിപ്പിക്കുമ്പോൾ, സന്തോഷത്തിന്റെയും സംതൃപ്തിയുടെയും
സുരക്ഷിതത്വത്തിന്റെയും അടിത്തറയിൽ കെട്ടിപ്പടുക്കുന്ന ഒരു ബന്ധമായി അത്
മാറുന്നു. കൃതജ്ഞത അറിയിക്കാനുള്ള എല്ലാ കാരണങ്ങളും ഒരു നിമിഷത്തിലേയ്ക്ക്
എത്തി നിൽക്കുമ്പോൾ അവിടെ വാക്കുകൾ മതിയാകാതെ വരും, ആ പ്രണയ നിമിഷം എന്നും ഓർത്ത് വെയ്ക്കാൻ അവർ അസാധാരണവും അപൂർവവുമായ എന്തെങ്കിലും നൽകാൻ ആഗ്രഹിക്കുന്നു. പങ്കാളികൾ അവർ കടന്നുപോയ
ജീവിതപ്രയാസങ്ങളെകുറിച്ച് ഇന്ന് ഓർക്കുകയും എല്ലാത്തിനോടും
നന്ദിയുള്ളവരുമാണ്. കാലം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന ഈ ഓർമ്മകളും
ഓരോ നിമിഷവും പരസ്പരം നിലകൊണ്ടതിനുള്ള നന്ദിയുമാണ് അവരുടെ പ്രണയത്തെ അപൂർവമാക്കുന്നത്.

ഈ പ്രണയത്തിനുള്ള ആദരസൂചകമായി പ്ലാറ്റിനം ഡേയ്‌സ് ഓഫ് ലവ് ഏറ്റവും പുതിയ
പ്ലാറ്റിനം ലവ് ബാൻഡുകളുടെ ശേഖരം അവതരിപ്പിക്കുന്നു. പരസ്പരം കൃതജ്ഞത
പങ്കുവെച്ച് കെട്ടിപ്പടുത്ത അപൂർവ സ്നേഹത്തിന്റെ ഉത്തമ അടയാളമാണ് 95%
പ്യൂവർ പ്ലാറ്റിനം കൊണ്ട് നിർമ്മിച്ച ഈ ലവ് ബാൻഡുകൾ.

2 ലക്ഷം കോടി വർഷങ്ങൾക്ക് മുമ്പ് ഒരു ഉൽക്കാപതനത്തിൽ നിന്നാണ് ഒരു
സെലസ്റ്റ്യൽ ലോഹമായ പ്ലാറ്റിനം ഭൂമിയിലെത്തുന്നത്. ലോകത്തിന്റെ ചില
ഭാഗങ്ങളിൽ മാത്രം വളരെ കുറച്ച് അളവിൽ മാത്രം കാണപ്പെടുന്ന ഈ ലോഹം
സ്വർണ്ണത്തേക്കാൾ 30 മടങ്ങ് അപൂർവ്വമാണ്. കാലത്തിന് മങ്ങലേൽപ്പിക്കാൻ കഴിയാത്ത ഒരു ലോഹമാണിത്, സ്വാഭാവികമായ ശക്തിയും ദ്രവിക്കാത്ത പ്രകൃതവും
കാരണം കാലക്രമേണ ഇതിന്റെ രൂപം അല്ലെങ്കിൽ ആകൃതി മാറുകയോ
മങ്ങലേൽക്കുകയോ ഇല്ല. ഇവ കാരണം അതിശയകരമായ ഈ വൈറ്റ് മെറ്റൽ
നശിക്കാത്തതും അപൂർവവുമാണ്, മാത്രമല്ല കപ്പിളുകൾക്കിടയിലെ ശക്തമായ
സ്നേഹബന്ധത്തിന് സമാനമായതും അത്രയും പ്രതിരോധശേഷിയുള്ളതുമാണ്.
ജീവിതത്തിലുണ്ടായ വിജയങ്ങളിലും പരാജയങ്ങളിലും ശക്തമായി അന്യോന്യം
നിലകൊണ്ട് പ്രശ്നങ്ങളെയെല്ലാം കീഴടക്കി നിലനിർത്തിയ സ്നേഹത്തിന്റെ
അടയാളമാണിത്.

ജ്യോമെട്രിക് പാറ്റേണുകൾ, ഡെലിക്കേറ്റ് മാർക്കിംഗുകൾ, സങ്കീർണ്ണമായ
ഡിസൈനുകൾ, വൃക്തമായ വരകൾ, വജ്രങ്ങളുടെ അലങ്കാരം, ലോഹത്തിന്റെ ടു-ടോൺ രൂപം എന്നിവയാണ് ഈ ശേഖരത്തിന്റെ ഡിസൈനുകളിൽ ഉൾപ്പെടുന്നത് . ഓർഗാനിക്  മെഷ്, കെട്ടുകൾ, തരംഗങ്ങൾ, മടക്കുകൾ, ലിങ്കുകൾ എന്നിവയുടെ
സംയോജനത്തോടൊപ്പം കോയിലുകൾ, കോർഡുകൾ, ഡോവ്‌ടെയിൽ, ജിഗ്‌സോ
പോലുള്ള പാറ്റേണുകൾ എന്നിവ കൊണ്ട് നിറഞ്ഞ ഡിസൈനുകൾ അതിമനോഹരമായി നിർമ്മിച്ചിരിക്കുന്നു. പ്ലാറ്റിനം ലവ് ബാൻഡുകളുടെ ഓരോ സെറ്റിനും ശരിക്കും അപൂർവവും അർത്ഥവത്തായതുമായ ഒരു പ്രണയകഥയും ഉണ്ട്.

ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ചില ഡിസൈനുകളും അതിന് പിന്നിലെ അർത്ഥവും ഇതാ:

വെല്ലുവിളികളെ ഭയപ്പെടാതെ അതിജീവിച്ച് മുന്നോട്ട്  പോകാൻ എല്ലായ്‌‌പ്പോഴും പരസ്പരം ധൈര്യം പകർന്ന നിമിഷങ്ങളെ എന്നും ഓർക്കുന്നതിന് നിങ്ങളുടെ പ്രണയത്തിനുള്ള ആദരസൂചകമായി യോജിച്ച ജ്യോമെട്രിക് ഘടനകളുള്ള ലവ് ബാൻഡുകളാണ് ഇവ. എല്ലാത്തിനേയും നിങ്ങൾ രണ്ടുപേരും ഒരുമിച്ച് അഭിമുഖീകരിക്കുന്നതുപോലെ, നിങ്ങൾ പരസ്പരം നൽകുന്ന സ്നേഹം പോലെ എന്നും നിലനിൽക്കുന്ന ഒരു ലോഹമാണ് പ്ലാറ്റിനം.

ഈ ലവ് ബാൻഡുകളിൽ ഓവർലാപ് ചെയ്യുന്ന മെറ്റൽ പാളികൾ കൂടുതൽ മികച്ചതും ശക്തവുമാക്കുന്നതിന് പരീക്ഷണ സമയങ്ങളിൽ വർദ്ധിച്ച നിങ്ങളുടെ സ്നേഹം പോലെ ക്രോസ് ഓവർ ചെയ്യുന്നു. നിങ്ങൾ കൃതഞ്ജത ഉള്ളവരായതിനാലാണ്
നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകുന്ന ഒരു ബന്ധം കെട്ടിപ്പടുക്കാനായത്. മാത്രമല്ല അപൂർവവും ശക്തവുമായ നിങ്ങളുടേത്  പോലുള്ള ഒരു പ്രണയത്തിന് അത്രയും ശക്തമായ ലോഹമായ പ്ലാറ്റിനമാണ് ഏറ്റവും കൂടുതൽ അനുയോജ്യമാകുക.

പ്ലാറ്റിനത്തിൽ കൊത്തിവെച്ച തരംഗം പോലെയുള്ള ഡിസൈനുകൾ, തിളങ്ങുന്ന വജ്രങ്ങൾ എന്നിവ അവയെ എന്നും കാത്തുസൂക്ഷിക്കുന്ന ഒന്നാക്കി മാറ്റുന്നു. നിങ്ങൾ രണ്ടുപേരും നിങ്ങൾക്ക് ഏറ്റവും വിലയേറിയ നിങ്ങളുടെ പ്രണയം എങ്ങനെ സംരക്ഷിച്ചു എന്നതിന്റെ പ്രതീകമാകുന്നു.

വളരെയധികം ആഘാതമോൽപ്പിച്ച ഒരു തരംഗത്തിൽ പരസ്പരം നൽകിയ
ധൈര്യത്തിനും പിന്തുണയ്ക്കും എപ്പോഴും കൃതഞ്ജതയുള്ളവരായ നിങ്ങൾ
എങ്ങനെ ഒരുമിച്ചു നിന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാകട്ടെ ഈ
മോതിരങ്ങൾ. ഒരുപാട് കാലം നിലനിൽക്കുന്ന വജ്രങ്ങളും പ്ലാറ്റിനവും
ചേർന്നുള്ള ശക്തമായ ഒരു കൂട്ടിന് മാത്രമേ നിങ്ങളുടെ അപൂർവ പ്രണയത്തിന്
അനുയോജ്യമാവുകയുള്ളൂ.

ശേഖരം ഇവിടെ ലഭ്യമാണ്: www.platinumdaysoflove.com

Leave A Reply
error: Content is protected !!