റോഡുകളുടെ ശോചനീയവസ്ഥ സംബന്ധിച്ച് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയതോടെ കര്‍ശന വ്യവസ്ഥകളുമായി മഹമ്മദ് റിയാസ്

റോഡുകളുടെ ശോചനീയവസ്ഥ സംബന്ധിച്ച് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയതോടെ കര്‍ശന വ്യവസ്ഥകളുമായി മഹമ്മദ് റിയാസ്

റോഡുകളുടെ ശോചനീയവസ്ഥ സംബന്ധിച്ച് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയതോടെ കര്‍ശന വ്യവസ്ഥകളുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മഹമ്മദ് റിയാസ്. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യും. 2014ലെ സര്‍ക്കാര്‍ ഇത്തരവില്‍ ഇത് കൃത്യമായി പറയുന്നുണ്ട്. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി കര്‍ശനമാക്കും. നിര്‍ത്താതെ പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതില്‍ പ്രധാന തടസം. മഴക്കാലത്തും റോഡ് ടാര്‍ ചെയ്യാന്‍ കഴിയുന്ന നൂതന ടെക്‌നോളജി നടപ്പിലാക്കാന്‍ ശ്രമിക്കും. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ല’ , മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികളെ അള്ളുവക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ ജനങ്ങള്‍ നേരിടും. എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ടാറിങ് മഴ കഴിഞ്ഞ് നടത്തും. ഉദ്ഘാടനത്തിന് ധൃതികൂട്ടില്ല, നിര്‍മാണത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇന്നലെ കോടതിയുടെ വിമര്‍ശനത്തില്‍ ഉണ്ടായ റോഡുകളില്‍ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേത്.മന്ത്രി പറഞ്ഞു.

Leave A Reply
error: Content is protected !!