പെൻസിൽ തർക്കത്തിൽ നീതി തേടി കുട്ടി സംഘം സ്​റ്റേഷനിലേക്ക്​ ; വിഡിയോ വൈറൽ

പെൻസിൽ തർക്കത്തിൽ നീതി തേടി കുട്ടി സംഘം സ്​റ്റേഷനിലേക്ക്​ ; വിഡിയോ വൈറൽ

ഹൈദരാബാദ്​: പെൻസിൽ കാണാതായതുമായി ബന്ധപ്പെട്ട തർക്കത്തിൽ​ നീതി തേടി പ്രൈമറി സ്​കൂൾ വിദ്യാർഥികൾ പൊലീസ്​ സ്​റ്റേഷനിൽ. ആന്ധ്ര​പ്രദേശിലെ കുർണൂലിലാണ്​ വിചിത്ര സംഭവം. പെൻസിൽ തർക്കത്തെ തുടർന്ന്​ പരാതി നൽകാൻ പൊലീസ്​ സ്​റ്റേഷനിലെത്തുകയായിരുന്നു ഒരു സംഘം കുട്ടികൾ.

വിദ്യാർഥികൾ പരാതി നൽകാനായി സ്​റ്റേഷനിലെത്തിയ വിഡിയോ ആ​ന്ധ്ര പ്രദേശ്​ പൊലീസ്​ ട്വിറ്ററിൽ പങ്കുവെച്ചു. പെഡകടുബുരു പൊലീസ്​ സ്​റ്റേഷനിൽ വിദ്യാർഥികൾ പരാതി പറയുന്നത്​ വിഡിയോയിൽ കാണാം. പ്രൈമറി സ്​കൂൾ വിദ്യാർഥികൾ പോലും ആന്ധ്ര ​ പൊലീസിനെ വിശ്വസിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ്​​ പൊലീസ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​.

സഹപാഠി പെൻസിൽ വാങ്ങിയ ശേഷം മടക്കി നൽകിയില്ലെന്ന്​ ​ഒരു കുട്ടി പറയുന്നത്​ ​വിഡിയോയിൽ വ്യക്തമാണ് . ഇതിന് പിന്നാലെ പൊലീസ്​ ഇരുവരോടും കാര്യങ്ങൾ ചോദിക്കുന്നതും കുട്ടികൾ അവ വിശദീകരിക്കുന്നതും വിഡിയോയിലുണ്ട്​.

പെൻസിൽ മോഷണത്തിന്​ കേസ്​ രജിസ്റ്റർ ചെയ്യണമെന്നാണ്​ ഒരു കുട്ടിയുടെ ആവശ്യം. ഇരുവരുടെയും പിറകിൽ പ്രശ്​ന പരിഹാരത്തിനായി സ്​റ്റേഷനിലെത്തിയ മറ്റു കുട്ടികളെയും വിഡിയോയിൽ കാണാം. രണ്ടു പൊലീസുകാർ സംഭവത്തിൽ ഇടപെട്ട ശേഷം പ്രശ്​ന പരിഹാരത്തിന്​ ശ്രമിക്കുന്നതും കാണാം . ഒടുവിൽ പ്രശ്​നം ഒത്തുതീർപ്പാക്കിയ ശേഷം കൈകൊടുക്കുന്നതും കാണാം. കുട്ടികൾ പൊലീസ്​ സ്​റ്റേഷനിൽ പരാതി പറയാനെത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് .

Leave A Reply
error: Content is protected !!