യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ, കൊവാക്സിൻ സ്വീകരിച്ചവർക്ക് കുവൈറ്റിലേക്ക് ഉടൻ പ്രവേശനമെന്ന് ഇന്ത്യൻ എംബസി

യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ, കൊവാക്സിൻ സ്വീകരിച്ചവർക്ക് കുവൈറ്റിലേക്ക് ഉടൻ പ്രവേശനമെന്ന് ഇന്ത്യൻ എംബസി

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി അറേബ്യ നീക്കി. ഉടന്‍ തന്നെ ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കും. ഡിസംബര്‍ ഒന്നിന് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയെ കൂടാതെ ഇന്‍ഡൊനീഷ്യ, പാക്കിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഈ ആറ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇനിമുതല്‍ മറ്റ് രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതില്ല. ഇവര്‍ സൗദിയിലെത്തിയശേഷം അഞ്ചുദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതോടൊപ്പം കൊവാക്‌സിന്‍ കുത്തിവയ്‌പ്പെടുത്തവര്‍ക്കും കുവൈറ്റിലേക്ക് അടുത്തുതന്നെ പ്രവേശനം സാദ്ധ്യമാകും. ഇതുസംബന്ധിച്ച്‌ കുവൈറ്റ് അധികൃതരുമായി ചര്‍ച്ച തുടരുന്നതായി ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് വ്യക്തമാക്കി. . കൊവാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്കായി എംബസി രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചതായും കൊവാക്‌സിന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചത് കുവൈറ്റ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കുവൈറ്റ് കൊവാക്‌സിന്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ കൊവാസ്കിന്‍ കുത്തിവച്ചവര്‍ക്ക് ആ രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കൊവാക്സിന്‍ സ്വീകരിച്ചവരുടെ വിവര ശേഖരണത്തിനായി എംബസി രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. എംബസിയുടെ വെബ്സൈറ്റില്‍ നല്‍കിയ ഗൂഗിള്‍ ഫോം പൂരിപ്പിച്ചാണ് വിവരങ്ങള്‍ നല്‍കേണ്ടത്.

Video Link : https://youtu.be/EeB6-Emu8t4

Leave A Reply
error: Content is protected !!