സ്‌കൂളുകളില്‍ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ

സ്‌കൂളുകളില്‍ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ

സ്‌കൂളുകളില്‍ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. വൈകുന്നേരം വരെ ക്ലാസുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളുവെന്നാണ് അധ്യാപകര്‍ പറയുന്നത്.

മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. നിലവില്‍ ഉച്ചവരെയാണ് സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം.അതേസമയം സംസ്ഥാനത്ത് പ്ലസ് വണിന് പുതിയ 50 താത്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിച്ചു.അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായിട്ടും ആയിരക്കണക്കിന് കുട്ടികള്‍ പുറത്തായതോടെയാണ് സര്‍ക്കാര്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.

Leave A Reply
error: Content is protected !!