കംപ്രസറിലൂടെ സുഹൃത്ത്​ ​വായു അടിച്ചുകയറ്റിയ സംഭവം ; ചികിത്സയിലായിരുന്ന 23 കാരൻ മരിച്ചു

കംപ്രസറിലൂടെ സുഹൃത്ത്​ ​വായു അടിച്ചുകയറ്റിയ സംഭവം ; ചികിത്സയിലായിരുന്ന 23 കാരൻ മരിച്ചു

കൊൽക്കത്ത: സുഹൃത്ത്​ കംപ്രസറിലൂടെ ദേഹത്ത് ​ വായു പമ്പ്​ ചെയ്​തതിനെ തുടർന്ന്​ ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം . ​പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലായിരുന്നു സംഭവം.  ചണ മില്ലിലെ​ തൊഴിലാളികളാണ്​ ഇരുവരും. പത്തുദിവസം മുമ്പാണ്​ 23കാരനായ റഹ്​മത്ത്​ അലിയുടെ ശരീരത്തിലേക്ക്​ സുഹൃത്ത്​ കംപ്രസർ ഉപയോഗിച്ച്​ വായു കടത്തി വിട്ടത് . തമാശക്കാണ്​ ശരീരത്തിലേക്ക്​ വായു കടത്തിയതെന്ന്​ ഇയാൾ പറയുന്നു .

നവംബർ 16ന്​ രാവിലെ അലിയുടെ രാത്രി ​ഡ്യൂട്ടി കഴിഞ്ഞതിന്​ ശേഷമാണ്​ സംഭവം. അലിയുടെ ശരീരത്തിലേക്ക്​ സുഹൃത്ത്​ വായു കടത്തിവിടുകയായിരുന്നു. പിന്നാലെ ഗുരുതര ആരോഗ്യപ്രശ്​നങ്ങളെ തുടർന്ന്​ യുവാവ്​ ആശുപത്രിയിൽ ചികിത്സ തേടി. ചിഞ്ചിര ഇമാംബാര ജില്ല ആശുപത്രിയിൽ ചികിത്സ തേടിയ അലിയെ പിന്നീട്​ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. ആന്തരികാവയങ്ങൾക്കേറ്റ പരിക്കിനെ തുടർന്ന്​ ബുധനാഴ്ചയാണ് മരണം സംഭവിച്ചത് . സംഭവത്തിൽ പൊലീസ്​ പ്രതിക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്യുകയും ലുക്ക്​ഔട്ട്​ നോട്ടീസ്​ പുറപ്പെടുവിക്കുകയും ചെയ്​തു.

വായു കടത്തിവിട്ടതിന്‍റെ സമ്മർദ്ദത്തെ തുടർന്ന്​ അലിയുടെ കരളിന്​ ഗുരുതരമായി തകരാർ സംഭവിച്ചിരുന്നതായി അലിയുടെ സഹോദരൻ അജ്​മാത്​ അലി പറഞ്ഞു. അലിയുടെ മരണത്തിന്​ ഉത്തരവാദികളായ പ്രതികളുടെ പേരും അദ്ദേഹം വെളിപ്പെടുത്തി .

Leave A Reply
error: Content is protected !!