തുതിയൂരിൽ സർവീസ് നിർത്തിയ 10 ബസുകൾക്ക് നോട്ടീസ് നൽകി

തുതിയൂരിൽ സർവീസ് നിർത്തിയ 10 ബസുകൾക്ക് നോട്ടീസ് നൽകി

തുതിയൂരുകാരുടെ യാത്രാദുരിതം കൂട്ടി പ്രദേശത്തേക്കുള്ള സർവീസ് നിർത്തിയ 10 ബസുകൾക്ക് എറണാകുളം ആർ.ടി.ഒ പി.എം. ഷെബീർ നോട്ടീസ് നൽകി. ബസുകളുടെ ഉടമകളോട് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ആർ.ടി. ഓഫീസിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.

നോട്ടീസ് ലഭിച്ച രണ്ടു ബസ്സുടമകൾ തങ്ങളുടെ ബസുകൾ കയറ്റിയിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു ബസുകൾക്ക് എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടോയെന്നും വെള്ളിയാഴ്ചത്തെ യോഗത്തിൽ അന്വേഷിക്കും. ഇതിനെ തുടർന്നായിരിക്കും നടപടി. മൂന്ന് കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ 16 ബസുകൾ സർവീസ് നടത്തിയിരുന്ന തുതിയൂർ റൂട്ടിൽ നിലവിൽ രണ്ടു ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.

Leave A Reply
error: Content is protected !!