തിരുവനന്തപുരത്തിന്റെ ഈ നേട്ടം വീണ എസ് നായർ അറിഞ്ഞോ ആവോ

തിരുവനന്തപുരത്തിന്റെ ഈ നേട്ടം വീണ എസ് നായർ അറിഞ്ഞോ ആവോ

നാഴികയ്ക്ക് നാല്പതുവട്ടം തിരുവനന്തപുരം മേയറെയും തിരുവന്തപുരത്തെ മന്ത്രിമാരെയും തെറിപറയുന്ന പ്രതിപക്ഷങ്ങൾക്ക് ഉള്ള മറുപടി ആയിരുന്നു നീതി ആയോഗിന്റെ 2021-22 ലെ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചിക. സംഭവം മറ്റൊന്നുമല്ല നീതി ആയോഗ് ആദ്യമായി തയ്യാറാക്കിയ 2021-22 ലെ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ തിരുനവനന്തപുരവും കൊച്ചിയും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കിയിരിക്കുകയാണ്. ദാരിദ്ര നിർമാർജനം, ജീവിത നിലവാരം, പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് 2021-22 ലെ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചിക തയ്യാറാക്കിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്തായാലും കൊവിഡ് പ്രതിസന്ധികൾക്ക് ഇടയിലും ഈ നേട്ടം കൈവരിക്കാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്. അത് മാത്രമല്ല കേരളത്തിലെ നഗര വികസനത്തിനായി സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.

മികച്ച പ്രവർത്തനം കാഴ്ച വച്ച തിരുവനതന്തപുരം നഗര സഭയും കൊച്ചി നഗരസഭാ കേരളത്തിന് ഒരു മുതൽ കൂട്ട് തന്നെയാണ് ഇനിയും കൂടുതൽ മികവിലേയ്ക്ക് ഉയരാൻ ഈ നേട്ടം പ്രചോദനമാകും എന്നതിൽ യാതൊരു സംശയവും വേണ്ട. തിരുവനന്തപുരം നഗരസഭയെയും മേയർ ആര്യ രാജേന്ദ്രനെയും ഇടത് മുന്നണിയെയും കുറ്റം പറയുന്ന പ്രതിപക്ഷങ്ങൾക് ഒരു തിരിച്ചടി തന്നെയാണ് ഈ നേട്ടം. തിരുവന്തപുരത്ത് വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ ലൈവ് ഇടുന്ന വീണ എസ് നായർ ഇത് വല്ലോം അറിഞ്ഞോ ആവൊ. അല്ലങ്കിലും ഞങ്ങൾക്ക് കുപ്രചരണങ്ങൾ നടത്താൻ അല്ലെ അറിയൂ നല്ലത് പറയാൻ അറിയില്ലയോ എന്നതാണ് നിലവിലെ പ്രതിപക്ഷങ്ങളുടെ സ്റ്റാൻഡ്. പക്ഷെ എതിരാളികൾക്ക് പോലും അംഗീകരിക്കേണ്ടി വന്ന വികസനന പ്രവർത്തനങ്ങൾ തിരുവനന്തപുരം നഗര സഭയിൽ നടന്നു എന്നതാണ് യാഥാർത്യം. അതിന് ഒരു ഉദാഹരണമായിരുന്നു മൂന്നുദിവസം മഴ തകര്‍ത്ത് പെയതിട്ടും നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആയി നഗരസഭ നടത്തിയ പ്രവർത്തനങ്ങള്‍ക്ക് തലസ്ഥാനവാസികളും പ്രതിപക്ഷവും അഭിനന്ദനവുമായി രംഗത് എത്തിയിരുന്നു.

ശുചീകരണമടക്കം നഗരസഭയും സംസ്ഥാനസർക്കാരും നടത്തിയ പ്രവത്തനങ്ങളാണ് വെള്ളക്കെട്ടിൽ നിന്ന് തമ്പാനൂരിനെയും നഗരത്തെയും രക്ഷിച്ചത്. കൃത്യമായ ആസൂത്രണത്തോടെ വകുപ്പുകളുടെ ഏകോപനം നടത്തി ശുചികരണപ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയ തിരുവനന്തപുരം നഗരസഭയുടെ ഈ നേട്ടം അഭിമാനാർഹമായ ഒരു നേട്ടം തന്നെയാണ്. എന്തായാലും ഇനിയും തിരുവനതപുരം നഗരസഭാ ജനക്ഷേമ പരിപാടികൾ കൃത്യവും വ്യക്തവുമായി ചെയ്യുമെന്ന പ്രതീക്ഷ ജനങ്ങൾക്ക് ഉണ്ട്. നഗരസഭയുടെ നേതൃത്തിൽ എല്ലാകാര്യങ്ങളും നിങ്ങൾ ഉത്തരവാദ്യത്തോടേ ചെയ്യുമെന്ന ഉറപ്പ് ഉണ്ടായിട്ട് തന്നേയാണ് തലസ്ഥാനം ഭദ്രമായി തന്നേ നിങ്ങളെ ഏൽപ്പിച്ചത്. എന്തായാലും തിരുവനന്തപുരം നഗരസഭയുടെ ഈ നേട്ടം കുപ്രചാരണങ്ങൾ നടത്തുന്ന പ്രതിപക്ഷങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടി തന്നെയാണ്. കേരളത്തിലെ നഗരങ്ങളും മികവിൽ മുൻപന്തിയിലാണ് എന്നത് അഭിമാനാര്ഹമായ നേട്ടം തന്നെയാണ് . അതും പ്രതിപക്ഷങ്ങളെ വാ അടപ്പിച്ച നേട്ടം . ഇനിയും ഇടത് പക്ഷത്തെ വ്യജ പ്രചാരണങ്ങൾ കൊണ്ട് കീഴ്പെടുത്താമെന്ന് കരുതണ്ട . നിങ്ങൾ തടസപ്പെടുത്തുമെന്ന് പറയുന്ന വികസന പ്രവർത്തനങ്ങൾ കേരളത്തിൽ പൂർവാധികം ശക്തിയോടെ നടപ്പിലാക്കുക തന്നെ ചെയ്യും. അഭിമാനാർഹമായ നേട്ടങ്ങൾ ഇനിയും കൈവരിക്കുക തന്നെ ചെയ്യും.

Video Link : https://youtu.be/UKKzfRLxhjg

Leave A Reply
error: Content is protected !!