ഭാവി സാങ്കേതികയ്ക്കുള്ള സാംസംഗിന്റെ വന്പൻ പദ്ധതികൾ; R&D സെന്ററുകൾക്കു വേണ്ടി 1000 എഞ്ചിനീയർമാരെ നിയമിക്കുക ലക്ഷ്യം

ഭാവി സാങ്കേതികയ്ക്കുള്ള സാംസംഗിന്റെ വന്പൻ പദ്ധതികൾ; R&D സെന്ററുകൾക്കു വേണ്ടി 1000 എഞ്ചിനീയർമാരെ നിയമിക്കുക ലക്ഷ്യം

സാംസംഗ് ഈ നിയമന സീസണിൽ രാജ്യത്തെ അതിന്റെ മൂന്ന് R&D സെന്ററുകൾക്കു വേണ്ടി ഇന്ത്യയിൽ 1,000 .ലധികം എഞ്ചിനീയർമാരെ നിയമിക്കാൻ പദ്ധതിയിടുന്നു. ഈ യുവ എഞ്ചിനീയർമാർ ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ ലർനിങ്, IoT, ഡീപ് ലർനിങ്, നെറ്റ്വർക്സ്, ഇമേജ് പ്രാസെസിംഗ്, ക്ലൌഡ്, ഡേറ്റാ അനാലിസിസ്, ഓൺഡിവൈസ് AI അതുപോലെ തന്നെ ക്യാമറ ടെക്നോളജികൾ എന്നിവ പോലുള്ള അത്യാധുനിക ഡൊമൈനുകളിൽ പണിയെടുക്കും.

ബെംഗളൂരു, നോയിഡ, ഡൽഹി എന്നിവിടങ്ങളിലെ അതിന്റെ മൂന്ന് R&D സെന്ററുകൾക്കു വേണ്ടി ഡൽഹി, കാൻപുർ, മുംബൈ, മദ്രാസ്, ഗുവാഹട്ടി, ഖഡഗ്പുർ, ബിഎച്ച്യു, റൂർക്കി കൂടാതെ മറ്റ് പുതിയ ഐഐടികൾ ഉൾപ്പെടെ ഐഐടി കാംപസുകളിൽ നിന്നായി ഏകദേശം 260 എഞ്ചിനീയർമാരെ സാംസംഗ് നിയമിക്കും ബാക്കിയുള്ളവർ BITS പിലാനി, IIITs, NITs തുടങ്ങിയവ പോലുള്ള മറ്റ് മുൻനിര
എഞ്ചിനീയറിംഗ് കോളജുകളിൽ നിന്നായിരിക്കും.

സാംസംഗ് ഇന്ത്യാ നിർദ്ദിഷ്ട വെല്ലുവിളികളിൽ നൂതനത്വമുള്ള പരിഹാരങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനു വേണ്ടി കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിംഗ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഉൾപ്പെടെയുള്ള ബഹുമുഖ ശാഖകളിൽ നിന്നു
വിദ്യാർത്ഥികളെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്.

“സാംസംഗ് ഇപ്പോൾ 25 വർഷത്തിലധികമായി ഇന്ത്യയിലുണ്ട് കൂടാതെ കൊറിയയ്ക്കു പുറത്തുള്ളവയിൽ ഏറ്റവും വലിപ്പമുള്ളതിൽ ഉൾപ്പെടുന്നതാണ് ഞങ്ങളുടെ R& D കേന്ദ്രങ്ങൾ. ഇന്ത്യയിലെ R& D സെഗ്മന്റ് കഴിഞ്ഞ കുറെ വർഷങ്ങളായി വികസ്വരമാകുകയുണ്ടായി ഒപ്പം ഭാവിക്കു വേണ്ടി പുതിയതായി ഉണ്ടാക്കുന്നതിനു ഞങ്ങളെ സഹായിക്കുന്നതും നിസ്തുലമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതുമായ
കടമകളിലാണ് ഞങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഞങ്ങളുടെ പ്രതിഭാശാലികളായ എഞ്ചിനീയർമാർ ആഗോളതലത്തിലുള്ള ടീമുകൾക്കൊപ്പം പണിയെടുക്കുന്നത് തുടരും ഒപ്പം അവർക്ക് അന്താരാഷ്ട്ര തുറന്നു കാട്ടലും ഉചിതമായ മാർഗ്ഗദർശനവും അവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കപ്പെടുകയും ചെയ്യും. ഈ വർഷം, ഞങ്ങൾ 1,000 ൽപ്പരം എഞ്ചിനീയർമാരെ നിയമിക്കാൻ ഉദ്ദേശിക്കുന്നു കൂടാതെ ഇതിനകം
തന്നെ ഐഐടികളിലും മറ്റ് മുൻനിര സ്ഥാപനങ്ങളിലുമുള്ള എഞ്ചിനീയർമാർക്ക് 250 PPOs നൽകിക്കഴിഞ്ഞു,” സമീർ വധാവാൻ, സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ്, ഹ്യൂമൻ റിസോഴ്സസ്, സാംസംഗ് ഇൻഡ്യ പറഞ്ഞു.

“ഈ വർഷം, ഞങ്ങൾക്ക് അല്പം കൂടുതൽ ദൈർഘ്യമുള്ള ഇന്റേൺഷിപ് കാലയളവാണ് ഉണ്ടായിരുന്നത് അതിന്റെ ഫലമായി വിദ്യാർത്ഥികൾക്ക് കന്പനിയിൽ കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞത് ലീർഡമാരും മാനേജർമാരുമായി പരസ്പരപ്രവർത്തനം നടത്തുതിന് അവർക്ക് അവസരം നൽകി.
അവരുടെ ഇടയിലുള്ള ഒരു ഉജ്വല പ്രതിഭയെ കണ്ടെത്തുന്നതിന് ഇത് ഞങ്ങളെ സഹായിക്കുന്നു. PPOs മുഖേന നിയമിക്കുന്നത് ജോലി അനുയോജ്യതയും സംതൃപ്തിയും സംബന്ധിച്ച് തൊഴിൽദാതാവിനും ജീവനക്കാരനും ഒരു മെച്ചപ്പെട്ട കാഴ്ചപ്പാട് ഉണ്ടാകാൻ സഹായിക്കും,” അദ്ദേഹം തുടർന്നുപറഞ്ഞു.

ഇന്ത്യയിലെ R&D സെന്ററുകൾക്ക് പേറ്റന്റ് ഫയലിംഗിന്റെ ശക്തമായ ഒരു സംസ്കാരമുണ്ട്, ഇതുവരെ ആഗോള തലത്തിൽ 7,500 ൽപ്പരം പേറ്റന്റുകൾ അവ ഫയൽ ചെയ്തുകഴിഞ്ഞു, ഇന്ത്യയിലാകട്ടെ 3,500 ൽ അധികവും. നവസഹസ്രാബ്ദക്കാരാണ് ഏറ്റവുമധികം പേറ്റന്റുകൾ ഫയൽ ചെയ്യുന്നത്, പേറ്റന്റ് ഫയൽ ചെയ്യുന്നവരിൽ 50% ആദ്യമായി കണ്ടുപിടുത്തം നടത്തുന്നവരാണ്, കണ്ടുപിടുത്തക്കാരിൽ 27% ന് 5
വർഷത്തിൽ കുറഞ്ഞ പരിചയം മാത്രം ഉള്ളവരും.
അതിന്റെ ജീവനക്കാർക്ക് വളർച്ചയ്ക്കുള്ള വേദി നൽകുന്നതിനു വേണ്ടി, സാംസംഗ് പലതരം അപ്സ്കില്ലിംഗ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു, അതിൽ ഭാവികാല സാങ്കേതികവിദ്യകൾ പഠിക്കാനും അവ ഉപയോഗിച്ച് സംഭാവനകൾ നടത്തുന്നതിനും വേണ്ടി IIIT-B യും BITS പലാനിയുമായി ചേർന്നുള്ള എം.ടെക് പ്രോഗ്രാം ഉൾപ്പെടുന്നു.

Leave A Reply
error: Content is protected !!