പുനീതിന്റെ ഓർമകളിൽ വിങ്ങിപ്പൊട്ടി ഭാര്യയും സഹോദരനും

പുനീതിന്റെ ഓർമകളിൽ വിങ്ങിപ്പൊട്ടി ഭാര്യയും സഹോദരനും

പുനീത് രാജ്‌കുമാറിന്റെ അനുസ്മരണച്ചടങ്ങിൽ വിങ്ങിപ്പൊട്ടുന്ന ഭാര്യ അശ്വിനിയുടെയും പുനീതിന്റെ സഹോദരൻ ശിവരാജ്കുമാറിന്റെയും വിഡിയോ വേദനയാകുന്നു.
പുനീതിന്റെ പഴയകാല ഓർമകളുടെ വിഡിയോ ചടങ്ങിൽ പ്രദർശിപ്പിക്കുന്നതിനിടെയാണ് കുടുംബാംഗങ്ങൾ വികാരാധീനരായത്.

കന്നഡയുടെ സൂപ്പർതാരം പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും മാനസികമായി തളർത്തിക്കളഞ്ഞു. റിപ്പോർട്ടുകൾ അനുസരിച്ച് താരത്തിന്റെ വിയോഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേർ മരിച്ചു.മരിച്ചവരിൽ ഏഴു പേർ ആത്മഹത്യ ചെയ്തതാണ്. മൂന്ന് പേർ താരത്തിന്റെ മരണ വാർത്ത അറിഞ്ഞുള്ള ഞെട്ടലിൽ ഹൃദയസ്തംഭനം മൂലം മരിച്ചതും . ആത്മഹത്യ ചെയ്ത മൂന്ന് ആരാധകർ തങ്ങളുടെ കണ്ണ് ദാനം ചെയ്യണമെന്ന് കത്ത് എഴുതിവെച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കർണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

ഒക്ടോബർ 29നായിരുന്നു കർണാടകയെ ഞെട്ടിച്ച് പുനീത് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്റെ മരണം. മരണശേഷം കണ്ണുകൾ ദാനം ചെയ്തിരുന്നു.

Leave A Reply
error: Content is protected !!