കോവിഡിന്‍റെ പുതിയ വകഭേദം ഇസ്രയേലിലും

കോവിഡിന്‍റെ പുതിയ വകഭേദം ഇസ്രയേലിലും

ജറൂസലം: ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട്​ ചെയ്​ത കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഇസ്രയേലിലും റിപ്പോർട്ട് ചെയ്‌തു . ഇസ്രയേൽ ആരോഗ്യമന്ത്രാലയം രോഗവിവരം സ്​ഥിരീകരിച്ചതായി പ്രമുഖ വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

‘ദക്ഷിണാ​ഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദം ഇസ്രയേലിലും സ്​ഥിരീകരിച്ചു’ – മലാവിയിൽനിന്ന്​ മടങ്ങിയെത്തിയ വ്യക്തിക്കാണ്​ രോഗം സ്​ഥിരീകരിച്ചതെന്നും വിദേശത്തുനിന്ന്​ മടങ്ങിയ രണ്ടുപേരിൽ രോഗലക്ഷണങ്ങളുണ്ടെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒട്ടനവധി തവണ പരിവർത്തനം സംഭവിക്കാൻ സാധ്യതയുള്ള കോവിഡിന്‍റെ പുതിയ വകഭേദമാണ്​ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതെന്ന്​ ശാസ്​ത്രജ്ഞർ വ്യക്തമാക്കിയിരുന്നു .മാരകമായ രീതിയിൽ രോഗവ്യാപനത്തിന്​ കാരണമാകുന്ന വകഭേദമാണെന്നാണ്​ കണക്കുകൂട്ടൽ. ബി.1.1.529 എന്നാണ്​ പുതിയ വകഭേദത്തിന്‍റെ ശാസ്​ത്രീയ നാമം. അതെ സമയം ദക്ഷിണാഫ്രിക്കയിൽ 22 പേരിലാണ്​ പുതിയ വകഭേദം സ്​ഥിരീകരിച്ചത്​.

Leave A Reply
error: Content is protected !!