കരുവന്തല – ചക്കംകണ്ടം റോഡിന്റെ ടാറിട്ട ഭാഗങ്ങൾ തകരുന്നു

കരുവന്തല – ചക്കംകണ്ടം റോഡിന്റെ ടാറിട്ട ഭാഗങ്ങൾ തകരുന്നു

കരുവന്തല – ചക്കംകണ്ടം റോഡിന്റെ പല ഭാഗങ്ങളും തകർന്നനിലയിൽ. കൈതമുക്ക് പൊന്നാകുളം മുതൽ കരുവന്തലവരെ രണ്ടാംഘട്ട ടാറിടൽ നടത്തിയ ഭാഗമാണ്‌ തകരുന്നത്. പാടൂർ ജുമാമസ്ജിദിന് സമീപവും തൊയക്കാവ് ഭാഗത്തും വലിയതോതിലാണ് റോഡിലെ ടാറിട്ടത് ഇളകിയിരിക്കുന്നത്. ഗാരന്റിയുള്ള റോഡ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടാറിടൽ നടത്തിയത്.

എന്നാൽ, ബി.എം.ബി.സി. ടാറിങ് പൂർത്തിയാകാത്തതിനാൽ നിലവിൽ ടാർചെയ്ത ഭാഗങ്ങൾ പൊളിഞ്ഞനിലയിലാണ്. എം.എൽ.എ.യുടെ ശ്രമഫലമായി ലഭിച്ച 3.5 കോടി രൂപ ഉപയോഗിച്ചാണ് റോഡിന്റെ നവീകരണം പുരോഗമിച്ചിരുന്നത്. ഒന്നാംഘട്ടത്തിൽ ചക്കംകണ്ടം മുതൽ പൊന്നാകുളം വരെ ബി.എം.ബി.സി. ടാറിടൽ പൂർത്തിയാക്കിയിരുന്നു. 8.6 കിലോമീറ്റർ ദൂരത്തിലാണ് ടാറിങ് പൂർത്തീകരിക്കേണ്ടത്.

Leave A Reply
error: Content is protected !!