കർണാടക മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ കോവിഡ് വ്യാപനത്തിന് പിന്നിൽ’ ഫ്രഷേസ് പാർട്ടി’

കർണാടക മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ കോവിഡ് വ്യാപനത്തിന് പിന്നിൽ’ ഫ്രഷേസ് പാർട്ടി’

ബംഗളുരു: കർണാടക ധർവാഡ് മെഡിക്കൽ കോളേജ് വിദ്യാർഥികൾക്കുണ്ടായ കോവിഡ് വ്യാപനം സൂപ്പർ സ്പ്രെഡെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ്. ഇതിനിടെ കോളജിൽ കോവിഡ് ബാധിതരുടെ എണ്ണം 182 ആയി ഉയർന്നു. മെഡിക്കൽ കോളേജ് കോവിഡ് ക്ലസ്റ്ററായെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം 66 പേർക്കായിരുന്നു കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. ‍ഇന്ന് ഇരട്ടിയിലേറെ പേർക്ക് രോഗബാധ ഉണ്ടായി. കോളേജിനകത്ത് സംഘടിപ്പിച്ച ഫ്രഷേസ് പാർട്ടി വഴിയാണ് കോവിഡ് വ്യാപനം രൂ ക്ഷമായതെന്നും കോവിഡ് ബാധിച്ച ഭൂരിഭാഗം പേരും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി .

അതെ സമയം രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരുടെ സ്രവ സാംപിളുകൾ ജീനോം സ്വീസിങ് നടത്താൻ അയക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് കമീഷണർ ഡി. രൺദീപ് ചൂണ്ടിക്കാട്ടി . ഇവരിൽ കോവിഡിന്‍റെ വകഭേദം സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ജീനോം സീക്വൻസിങ് നടത്തുന്നത്. നവംബർ 17ന് കോളേജിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫ്രഷേസ് പാർട്ടിയിലൂടെയാണ് കോവിഡ് പടർന്ന് പിടിച്ചത് .

കോവിഡ് ബാധിച്ചവരെ കാമ്പസിന് അകത്ത് തന്നെ ക്വാറന്‍റൈനിൽ പാർപ്പിച്ചിട്ടുണ്ടെന്നും മുൻകരുതലിന്‍റെ ഭാഗമെന്നോളം രണ്ട് ഹോസ്റ്റലുകളും സീൽ ചെയ്തതായും ഹുബ്ലി ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതെ സമയം രോഗ ബാധിതർക്ക് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം .

Leave A Reply
error: Content is protected !!