വര്‍ഗീയതയുടെ ഭക്ഷണം വിളമ്പാൻ ശശികലയും ആര്‍എസ്എസും കേരളത്തില്‍ അടുപ്പ് കൂട്ടാന്‍ വരണ്ട

വര്‍ഗീയതയുടെ ഭക്ഷണം വിളമ്പാൻ ശശികലയും ആര്‍എസ്എസും കേരളത്തില്‍ അടുപ്പ് കൂട്ടാന്‍ വരണ്ട

എന്തിലും ഏതിലും മതം കലർത്തുന്ന സംഘ മിത്രങ്ങൾക്ക് ഇരിക്ക പൊറുതി ഇല്ലാതെ ആയിരിക്കുകയാണ് ഇപ്പോൾ. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിൽ പന്നിയിറച്ചിയുണ്ടോ ബീഫുണ്ടോ ഇതൊക്കെയാണ് സംഘ മിത്രങ്ങൾക്ക് അറിയേണ്ടത്. എന്നാൽ സംഘമിത്രങ്ങളോട് ഒരു കാര്യം കൂടി പറഞ്ഞ് വയ്ക്കുന്നു ഫുഡ് സ്ട്രീറ്റിൽ പന്നിയും ബീഫും എല്ലാം ഉണ്ട് . ഏതായാലും ചുരുക്കി പറഞ്ഞാൽ ഭക്ഷണത്തിൽ മതം കലർത്താൻ ശ്രേമിച്ച സംഘ മിത്രങ്ങളുടെ കുത്തിത്തിരിപ്പ് ഒത്തില്ല എന്ന് വേണം പറയാം. അതേസമയം മലപ്പുറത്ത് പന്നിയിറച്ചേി വിളമ്പല്‍ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹീം രംഗത്ത് എത്തിയിരുന്നു. പന്നിയിറച്ചി വിളമ്പല്‍ സംബന്ധിച്ച് അനാവശ്യ വാദപ്രതിവാദങ്ങളാണ് നടക്കുന്നതെന്നും ഇത്തരം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നുമാണ് എ എ റഹീം വ്യക്തമാക്കിയത്. അത് മാത്രമല്ല
വെറുപ്പും മതവിദ്വേഷവും പ്രചരിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകളിലൂടെ സംഘപരിവാര്‍ ഉദ്ദേശിക്കുന്നതെന്നും എ എ റഹീം കൂട്ടിച്ചേർത്തു.

പിന്നെ പന്നിയിറച്ചി ഇല്ലേയെന്ന സംഘമിത്രങ്ങളുടെ ചോദ്യത്തിന് ഉള്ള മറുപടി യാണ് എറണാകുളത്ത് നടത്തിയ ഫുഡ് ഫെസ്റ്റില്‍ പന്നിയിറച്ചി വിളമ്പിയത് . അവിടെയുള്ള പ്രധാന ഭക്ഷണ വിഭവങ്ങളില്‍ ഒന്നാണ് പന്നി. അത് മാത്രമല്ല പൊതുവെ പന്നിയിറച്ചി ലഭ്യമല്ലാത്ത തിരുവനന്തപുരത്തും അത് വിതരണം ചെയ്തു. ഓരോ പ്രദേശത്തും പ്രദേശങ്ങളുടേതായ വിഭവങ്ങളുണ്ട്. പിന്നെ ഫുഡ് സ്ട്രീറ്റില്‍ എന്തൊക്കെ ഭക്ഷണം ഉണ്ടാകുമെന്ന മതം കലർത്തുന്ന സംശയം ഉയർത്തുന്നവർക്ക് അതിന്റെ ഉത്തരം ലളിതമാണ്. കേരളത്തില്‍ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവും ഉണ്ടാകുമെന്നാണ് അതിനുത്തരം. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ ആ വിഭവം ഉണ്ടാകുമോ ഈ വിഭവം ഉണ്ടാകുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. പിന്നെ ഭക്ഷണം മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും ഏതു വ്യക്തിക്കും അവകാശമുണ്ട്. കാരണം ഇന്ത്യ ഒരു ജനതധിപത്യ രാജ്യമാണ്. തുപ്പി കൊടക്കുന്ന ഭക്ഷണമാണ് ഹലാല്‍ ഭക്ഷണമെന്ന് പറഞ്ഞുനടക്കുന്ന സംഘി കൂട്ടങ്ങളുടെ കാര്യം പറയാതെ ഇരിക്കുന്നതാണ് എന്തുകൊണ്ടും ഈ ഒരു അവസരത്തിൽ നല്ലത്. ഒരു തരത്തിൽ പറഞ്ഞാൽ മതം കലർത്തി രാഷ്ട്രീയം പറയുന്ന സംഘപരിവാറിനുള്ള താകീത് തന്നെയാണ് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റ്.

വര്‍ഗീയതയുടെ ഭക്ഷണം വിളമ്പാനും വേവിക്കാനും ഒരു ശശികലയ്ക്കും ആര്‍എസ്എസിനും കേരളത്തില്‍ അടുപ്പ് കൂട്ടാന്‍ സ്ഥലം തരില്ല. എന്നതാണ് മറ്റൊരു വസ്തുത. ചുരുക്കി പറഞ്ഞാൽ ഉത്തരേന്ത്യന്‍ മാതൃകകള്‍ ഇവിടെ നടക്കില്ല. ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് ഭക്ഷണത്തിൽ മതം കലർത്താൻ ശ്രേമിക്കുന്ന സംഘപരിവാറിനെതിരെ പ്രതിഷേധം ശക്തമായി തന്നെ തുടരുക തന്നെ ചെയ്യും.

Video Link : https://youtu.be/1SMcyMDkchk

Leave A Reply
error: Content is protected !!