ആഗോള സുരക്ഷിത നഗരം ; അബുദാബിയെ ഉയർത്തിയത് സ്മാർട് സംവിധാനങ്ങൾ

ആഗോള സുരക്ഷിത നഗരം ; അബുദാബിയെ ഉയർത്തിയത് സ്മാർട് സംവിധാനങ്ങൾ

അബുദാബി∙ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന ലക്ഷ്യത്തിലെത്താൻ അബുദാബിക്ക് കരുത്തായത് നിർമിതബുദ്ധി അടക്കം സ്മാർട് സംവിധാനങ്ങളാണെന്ന് പൊലീസ്. അബുദാബി സ്മാർട്ട് സിറ്റി ഉച്ചകോടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിരവധി നൂതന ക്യാമറകൾ, ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്‌റ്റ്‌വെയർ, സെൻസറുകൾ, ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ ശൃംഖല, ഓട്ടമാറ്റിക് ലൈസൻസ് പ്ലേറ്റ് റീഡറുകൾ, തുടങ്ങി അത്യാധുനിക സ്മാർട് സംവിധാനങ്ങളുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ എല്ലാ മേഖലകളിലും സുരക്ഷ ഉറപ്പാക്കുന്നതായി അബുദാബി പൊലീസ് സേഫ് സിറ്റി പ്രോജക്ട് മേധാവി ഡോ. മേജർ അഹമ്മദ് അൽ ഷംസി പറഞ്ഞു.

Leave A Reply
error: Content is protected !!