തീരത്ത് വെള്ളപ്പൊക്കസാധ്യത: പരവൂർ കായൽ നികരുന്നു

തീരത്ത് വെള്ളപ്പൊക്കസാധ്യത: പരവൂർ കായൽ നികരുന്നു

കൊട്ടിയം :മണ്ണടിഞ്ഞ് പലഭാഗങ്ങളും നികന്ന പരവൂർ കായലിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നാട്ടുകാരെ ഭീതിയിലാക്കുന്നു. മഴ വീണ്ടും ശക്തമായതോടെ ഒഴുകിയെത്തുന്ന മഴവെള്ളം കായൽ കവിഞ്ഞ് ഒഴുകിത്തുടങ്ങി. കായലിലെ പ്രകൃതിദത്ത സംവിധാനങ്ങളെ ഇല്ലായ്മചെയ്ത് നടത്തിയ മനുഷ്യനിർമിതികളും കായലിെൻറ ജീവനാഡിയായിരുന്ന ഇത്തിക്കരയാറിെൻറ നാശവുമാണ് പരവൂർ കായലിൽ മറ്റൊരു ദുരന്തമുഖം തുറക്കുന്നത്.

ഇത്തിക്കരയാറ്റിെൻറ കരയിടിച്ചിലും നദീതടത്തിലെ കൃഷിയും കാരണം മേൽമണ്ണ് മുഴുവൻ കായലിലെത്തി. ചെളിയും എക്കലും അടിഞ്ഞ് കായൽത്തട്ട് പാറപോലെ ഉറച്ചു. പലഭാഗങ്ങളിലും പുതിയ തുരുത്തുകളുണ്ടായി. 15 അടിയിലധികം ആഴമുണ്ടായിരുന്ന കായലിൽ പലഭാഗത്തും വേനലിൽ മുട്ടൊപ്പംപോലും വെള്ളമില്ല. താന്നി പാലത്തിനടുത്ത് നടന്ന് കായൽ കടക്കാം. മഴക്കാലത്ത് മുറിയുന്ന പ്രകൃതിദത്തമായ പൊഴിക്കുപകരം മനുഷ്യനിർമിതമായ സ്പിൽവേ ചില്ലറ ദുരന്തങ്ങളല്ല നാടിനു നൽകിയത്. പണ്ട് കായലിനും കടലിനുമിടയിൽ വിസ്തൃതമായ അഴിമുഖമുണ്ടായിരുന്നു. കാലക്രമേണ അത് ചുരുങ്ങി പൊഴിയായി. മഴക്കാലത്ത് മലവെള്ളപ്പാച്ചിലിൽ ഇത്തിക്കരയാറ്‌ കരകവിയും.

Leave A Reply
error: Content is protected !!