പ്രണവിനെ അനുകരിച്ച മൂന്നു വയസ്സുകാരന്റെ വീഡിയോ വൈറല്‍

പ്രണവിനെ അനുകരിച്ച മൂന്നു വയസ്സുകാരന്റെ വീഡിയോ വൈറല്‍

ഹൃദയത്തിലെ ഗാനം പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുകയാണ് . ഗാനത്തിന്റെ തുടക്കത്തില്‍ പ്രണവ് മോഹന്‍ലാല്‍ പറയുന്ന ഡയലോഗുകള്‍ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഗിരിനന്ദന്‍.

‘ദര്‍ശനാ ഐ ആം ക്രെയ്‌സി എബൗട്ട് യു’ എന്ന ഡയലോഗു കണ്ടു ചിരിക്കാത്ത ആരുമുണ്ടാകില്ല. കുഞ്ഞു ഗിരിനന്ദന്‍ പറയുന്ന വാക്കുകള്‍ അത്ര വ്യക്തമല്ലെങ്കിലും ഡബ്ബിംഗും ഡയലോഗുകളും ഭാവങ്ങളും മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടകം ഗിരിനന്ദനു സ്‌പോട്ട് ഡബ്ബിംഗിലൂടെ ഏറെ ആരാധകരെ കിട്ടി കഴിഞ്ഞു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശനാ രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്‌ ചിത്രത്തിലെ ‘ദര്‍ശനാ’ എന്ന ഗാനരംഗത്തിലെ ഡയലോഗാണ് ഈ മിടുക്കന്‍ സ്‌പോട്ട് ഡബ്ബ് ചെയ്തിരിക്കുന്നത്. അരുണ്‍ ഏളാട്ടിന്റെ വരികര്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ഈണം നല്‍കിയ ഗാനം ഹിഷാമും ദര്‍ശന രാജേന്ദ്രനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!