ആറ്റിങ്ങലിൽ ഇടറോഡുകൾ തകർന്നു : നടുവൊടിക്കും യാത്ര

ആറ്റിങ്ങലിൽ ഇടറോഡുകൾ തകർന്നു : നടുവൊടിക്കും യാത്ര

ആറ്റിങ്ങൽ : നഗരത്തിലെ ഇടറോഡുകൾ തകർന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളും ഉൾപ്രദേശങ്ങളിലേക്കുള്ള റോഡുകളുമെല്ലാം തകർന്നിട്ടുണ്ട്. മഴ മാറാതെ നിൽക്കുന്നതിനാൽ റോഡുകളിൽനിന്ന് വെള്ളക്കെട്ടൊഴിയുന്നില്ല. കച്ചേരിജങ്ഷനെ പാലസ് റോഡുമായി ബന്ധിപ്പിക്കുന്ന ബി.ടി.എസ്. റോഡ് തകർന്നിട്ട് ഒരുവർഷത്തോളമാകുന്നു. ഇപ്പോൾ റോഡിൽ കുഴിയില്ലാത്ത സ്ഥലമില്ലെന്നായി.

ദേശീയ പാതയിൽ ആലംകോട് ഭാഗത്തുനിന്ന് ചിറയിൻകീഴ്, വക്കം, കടയ്ക്കാവൂർ മേഖലകളിലേക്ക്‌ പോകേണ്ട വാഹനങ്ങൾ ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. സദാ തിരക്കേറിയ റോഡായിരുന്നിട്ടും ഈ റോഡ് നന്നാക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ഈ റോഡിന്റെ തുടക്കത്തിൽ വൻ വെള്ളക്കെട്ടാണ്. ചെറിയ മഴപെയ്താൽപ്പോലും ഇവിടെ വെള്ളംകെട്ടും.

Leave A Reply
error: Content is protected !!