പ്രതിപക്ഷങ്ങളുടെ വിമർശനം വിലപ്പോകില്ല കെ-റെയിൽ നടപ്പിലാകും അത് പിണറായി സർക്കാരിന്റെ ഉറപ്പാണ്

പ്രതിപക്ഷങ്ങളുടെ വിമർശനം വിലപ്പോകില്ല കെ-റെയിൽ നടപ്പിലാകും അത് പിണറായി സർക്കാരിന്റെ ഉറപ്പാണ്

വിപ്ലവകരമായ വികസന പ്രവർത്തങ്ങൾ കാഴ്ചവെച്ചു കൊണ്ട് രണ്ടാം പിണറായി സർക്കാർ വിജയകരമായി മുന്നോട്ട് പോകുമ്പോൾ വികസന പ്രവർത്തനങ്ങൾ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കള്ള പ്രചാരണങ്ങൾ ഇപ്പോഴും നടത്തി കൊണ്ടിരിക്കുകയാണ് പ്രതിപക്ഷങ്ങൾ. എന്തയാലും നിങ്ങളുടെ കള്ളാ പ്രചരണങ്ങൾ ഒന്നും തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ വിലപ്പോകില്ല എന്ന കാര്യം പ്രതിപക്ഷം ഒന്ന് അറിഞ്ഞിരിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. സംഭവം മറ്റൊന്നുമല്ല കേരളത്തിന്റെ സ്വപ്‍ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന 2024ൽ യാഥാർഥ്യമാകുന്ന സിൽവർ ലൈൻ അഥവാ കെ റെയിൽ പദ്ധതിയ്ക്ക് എതിരെയാണ് ഇപ്പോൾ കോൺഗ്രസ്സും, ബിജെപി യും രംഗത് എത്തിയിരിക്കുന്നത് . കെ റെയിൽ പദ്ധതി ഇല്ലാതാകണം എന്ന ഉദ്ദേശത്തോടെ കോൺഗ്രസ്സും ബിജെപിയും കെ റൈലിന് എതിരേ വ്യാപകമായി വ്യജ പ്രചാരണങ്ങളും നടത്തിയിരുന്നു. ഏകദേശം 63,941 കോടി ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി പ്രകാരം തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള യാത്ര സമയം നാലു മണിക്കൂറായി കുറയ്ക്കാൻ പറ്റും എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത.
കൊച്ചുവേളി കഴിഞ്ഞാൽ കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളാണ് ഇടനാഴി കടന്നു പോകുന്ന സ്ഥലങ്ങളായി വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം അമ്പതിനായിരത്തോളം പേർക്ക് പ്രത്യക്ഷവും പരോക്ഷവുമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതും ഏറെ ശ്രേദ്ധവുമാണ്. എന്തിന് ഏറെ പറയുന്നു കെ റെയിൽ വന്നാൽ കേരളത്തെ രണ്ടായി കീറി മുറിക്കും എന്ന തരത്തിലുള്ള പ്രചാരണങ്ങളും പ്രതി പക്ഷങ്ങൾ നടത്തിയിരുന്നു അതിനുള്ള മറുപടിയും ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. കേരളത്തെ രണ്ടായി മുറിക്കുന്ന മതിൽ നിർമിക്കുന്നതല്ല സിൽവർ ലൈൻ പദ്ധതിയെന്നും സംസ്ഥാനത്തിന്റെ ഭാവി ഗതാഗത സൗകര്യം കണക്കിലെടുത്തുള്ള പദ്ധതിക്കെതിരെ കള്ളപ്രചാരണം നടത്തുന്നത്‌ സത്യത്തിന്‌ നിരക്കുന്നത് അല്ല എന്ന് വെളിപ്പെടുത്തിക്കൊണ്ട് പ്രതി പതിപഷങ്ങൾക്ക് മറുപടിയുമായി രംഗത് എത്തിയിരിക്കുകയാണ് കേരള റെയിൽ ഡപലപ്‌മെന്റ്‌ കോർപറേഷൻ. റെയിൽവേ നിയമ പ്രകാരമുള്ള സംരക്ഷണ വേലി മാത്രമാണ് കെട്ടുന്നത്. ഓരോ അഞ്ഞൂറു മീറ്ററിലും മുറിച്ചു കടക്കാനുള്ള സംവിധാനങ്ങളുമുണ്ടാകും. അതേസമയം ഇത്രവലിയ പദ്ധതിക്ക്‌ ഗൂഗിൾ സർവേയാണ്‌ നടത്തിയതെന്നതും ശരിയല്ലെന്നും വിശദമായ പദ്ധതി റിപ്പോർട്ടിനായി അത്യന്താധുനിക ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ് അഥവ ലിഡാർ സർവേയാണ് നടത്തിയത്.
10 സെന്റിമീറ്റർ വരെ കൃത്യതയിൽ വിവരം ശേഖരിക്കാവുന്ന സംവിധാനമായ ലിഡാർ സർവേ നടത്തിയ ശേഷമാണ് അലൈൻമെന്റ് അന്തിമമായി തീരുമാനിച്ചതെന്നും റെയിൽ ഡവലപ്‌മെന്റ്‌ കോർപറേഷൻ എംഡി വി അജിത്ത്‌ കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ രംഗത് എത്തിയിരുന്നു. എല്ലാ നാട്ടിലെയും പോലുള്ള സകല സംവിധാനങ്ങളും നമുക്കും വേണം,പക്ഷെ ഞങ്ങൾ ഇതൊന്നും സമ്മതിക്കില്ല ചത്താലും സമ്മതികില്ല എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവസാനം കെ റെയിൽ പദ്ധതി വിജയകരമായി പൂർത്തീകരിക്കുമ്പോൾ കല്ലുമായി വരരുത് . കാരണം . അന്ന് ഞങ്ങളുടെ നേതാവ് ഉമ്മൻ‌ചാണ്ടി സാറാണ് കെ റെയിൽ പദ്ധതിക്ക് കല്ലിട്ടത് എന്ന അവകാശവാദം കോൺഗ്രസുകാർ ഉന്നയിക്കാനുള്ള സാധ്യതകളും തള്ളി കളയാനാകില്ല കാരണം, എന്തെകിലും ഒരു വികസന പ്രവർത്തനം നടന്നു കഴിഞ്ഞാൽ പിന്നെ കല്ലുമായി വരുന്നത് കോൺഗ്രസിന്റെ സ്ഥിരം പരിപാടിയാണ് . എന്തയാലും നിങ്ങൾ നടക്കില്ലെന്ന പറഞ്ഞ നിങ്ങൾ അനുവദിക്കില്ല എന്ന് പറഞ്ഞ 6 വരി ദേശീയ പാത ടെണ്ടർ കഴിഞ്ഞു പ്രവർത്തിയിലേക്ക് എത്തി നിൽക്കുകയാണ് അത് മാത്രമല്ല ഗെയ്ൽ പദ്ധതി പൂർത്തിയായി… കെ ഫോൺ അവസാന ഘട്ടത്തിലുമാണ്. അത് കൊണ്ട് തന്നെ പ്രതിപക്ഷം എത്രയൊക്കെ വിമര്ശനം ഉന്നയിച്ചാലും ഈ പദ്ധതികൾ എല്ലാം തന്നെ യാഥാർഥ്യമാകുക തന്നെ ചെയ്യും. കേരളം വികസിത രാജ്യങ്ങളോട് കിടപ്പിക്കാൻ നിൽക്കുന്ന ഈ സാഹചര്യത്തിൽ ഒരു തരത്തിൽ പറഞ്ഞാൽ കുത്തിത്തിരിപ്പ് രാഷ്ട്രീയമാണ് നിലവിൽ കോൺഗ്രസ് നടത്തി കൊണ്ടിരിക്കുയാണത്. സംഭവം മറ്റൊന്നുമല്ല അന്നം മുടക്കും, ഭവനം മുടക്കും,പെൻഷൻ മുടക്കുംചികിത്സ മുടക്കും വഴി മുടക്കും… ഇതൊക്കെ കോൺഗ്രസിന്റെ സ്ഥിരം പരിപാടികൾ എന്തായാലും കോൺഗ്രസിനെ കൊണ്ട് ഈ നാടിന് എന്തെങ്കിലും ഗുണം ഉണ്ടോയെന്ന് സ്വയം ചിന്തിക്കുന്നത് എന്ത് കൊണ്ട് നല്ലതാണ്. പിന്നെ ഏത് ഒരു ദുരിത കാലത്തും രാഷ്ട്രീയം പറയുക എന്നത് കോൺഗ്രസിന്റെ ശീലമായത് കൊണ്ട് പറഞ്ഞിട്ട് കാര്യമില്ല അതേസമയം മെട്രോ മാൻ ഇ ശ്രീധരനും കെ റെയിൽന് എതിരെ രംഗത് എത്തിയിരിക്കുന്നു എന്നാൽ നിലവിൽ വസ്തുതകൾ എല്ലാം തന്നെ മറച്ചുവച്ചാണ്‌ കെ റയലിന് എതിരെ യുഡിഎഫും ബിജെപിയും ആരോപണങ്ങൾ ഉന്നയിക്കുന്നതും വ്യാജ പ്രചാരങ്ങൾ നടത്തുന്നതു.. എന്തയാലും പ്രതിപക്ഷങ്ങളുടെ കടുത്ത എതിർപ്പിനെ അവഗണിച്ചും കേരളത്തിന്റെ ഭാവി പദ്ധതി ആയ കെ റെയിലും കേരള ത്തിൽ യാഥാർഥ്യമാകുക തന്നെ ചെയ്യും എന്നതിൽ യാതൊരു സംശയവും വേണ്ട.

Video Link : https://youtu.be/n3EeOZLTjN4

Leave A Reply
error: Content is protected !!