കര്‍ഷക സമരത്തിന് ഒരു വയസ്സ് ; ഹരിയാനയില്‍ കിസാന്‍ മഹാപഞ്ചായത്ത് ; ഡല്‍ഹിയിൽ അതീവ സുരക്ഷ

കര്‍ഷക സമരത്തിന് ഒരു വയസ്സ് ; ഹരിയാനയില്‍ കിസാന്‍ മഹാപഞ്ചായത്ത് ; ഡല്‍ഹിയിൽ അതീവ സുരക്ഷ

ഹരിയാന: കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തിവന്ന അനിശ്ചിതകാല സമരത്തിന് ഇന്ന് ഒരു വയസ്സ് പൂർത്തിയായി . 2020 നവംബര്‍ 26ന് തുടക്കമിട്ട സമരം ഒരു വര്‍ഷത്തിലേക്ക് കടക്കുന്നതിനിടെ സമരത്തിൽ നിന്ന് കർഷകർ പിൻമാറാതെ വന്നതോടെയാണ് കേന്ദ്രസര്‍ക്കാരിന് വിവാദ നിയമങ്ങൾക്ക് മുന്നിൽ മുട്ട് മടക്കേണ്ടി വന്നത് .

തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ബില്‍ അവതരിപ്പിക്കും. അതിനിടെ, വാര്‍ഷിക വേളയില്‍ കര്‍ഷകര്‍ മഹാ പഞ്ചായത്ത് നടത്തുകയാണ്. ഹരിയാനയിലെ ബഹാദുര്‍ഘട്ടിലാണ് കിസാന്‍ മഹാപഞ്ചായത്ത് ആരംഭിക്കുന്നത് .

മഹാപഞ്ചായത്തുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഗാസിയാബാദ്-ഡല്‍ഹി റൂട്ടില്‍ ഗതാഗതം തടസ്സപ്പെടുമെന്നതിനാല്‍ യാത്രക്കാര്‍ക്ക് മാറ്റു പാതകള്‍ തിരഞ്ഞെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

Leave A Reply
error: Content is protected !!