ഷിജു പി. ഗോപിക്ക് ജീവൻ രക്ഷാപഥക് ഇന്ന്‍ കൈമാറും

ഷിജു പി. ഗോപിക്ക് ജീവൻ രക്ഷാപഥക് ഇന്ന്‍ കൈമാറും

കാക്കനാട്: പെരിയാർ വാലി ഇറിഗേഷൻ കനാലിൽ വീണ് ജീവൻ അപകടത്തിലായ പത്തു വയസുകാരിയെയും യുവതിയെയും രക്ഷപ്പെടുത്തിയ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷിജു പി. ഗോപിക്ക് ജീവൻ രക്ഷാപഥക് അവാർഡിന്റെ മെഡലും സാക്ഷ്യപത്രവും 26 ന് കൈമാറും. കളക്ടറേറ്റിൽ 2.45 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് അവാർഡ് സമ്മാനിക്കും. 2020 വർഷത്തെ അവാർഡാണ് നൽകുന്നത്. സമ്മാനത്തുകയായ 20000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് നേരത്തെ കൈമാറിയിരുന്നു. സ്വാതന്ത്ര്യദിനത്തിൽ നൽകാനിരുന്ന അവാർഡ് കോവിഡ് സാഹചര്യത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.

2019 മാർച്ച് 12നാണ് അവാർഡിനർഹമായ സംഭവം നടന്നത്. അശമന്നൂർ സ്വദേശികളായ വടാശ്ശേരി വീട്ടിൽ വേലായുധന്റെ മകൾ ആദിത്യ (10) ചക്കംകുളങ്ങര സുകുവിന്റെ ഭാര്യ ബിന്ദു (40) എന്നിവരുടെ ജീവനാണ് ഷിജു അപകടത്തിൽ നിന്നും രക്ഷിച്ചത്. തിരുവള്ളൂരപ്പൻ ക്ഷേത്രത്തിനടുത്തുള്ള പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയപ്പോൾ ഇവർ ഒഴുക്കിൽ പെടുകയായിരുന്നു. ഇവരുടെ ജീവൻ രക്ഷിച്ച ഷിജുവിന്റെ പേര് എൽദോസ് കുന്നപ്പിള്ളി എംഎൽഎ യാണ് ജീവൻരക്ഷാ പഥക് നായി ശുപാർശ ചെയ്തത്. അശമന്നൂർ പുന്നയം സ്വദേശിയാണ് ഷിജു.

Leave A Reply
error: Content is protected !!