സുധാകര കോൺഗ്രസ്സിന് മുന്നിൽ മുട്ടുമടക്കി പിണറായി

സുധാകര കോൺഗ്രസ്സിന് മുന്നിൽ മുട്ടുമടക്കി പിണറായി

കോൺഗ്രസിന്റെ ചുണക്കുട്ടികൾ പൊരുതി നേടിയ സമരം . അങ്ങനെ അവസാനം ഗതികെട്ട സർക്കാരിന് കോൺഗ്രസിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു . ഇതാണ് സുധാകരൻ വാഗ്ദാനം ചെയ്യുന്ന പുതിയ കോൺഗ്രസ് . സുധാകരൻ കെ പി സി സി പ്രസിഡണ്ട് ആയി സ്ഥാനമേറ്റപ്പോൾ കോൺഗ്രസ്സ് ഇതാ ആ പഴയ പോരാട്ട വീര്യം വീണ്ടെടുക്കുകയാണ് . ഇനി വരുന്ന ഒരു തലമുറക്ക് പ്രതീക്ഷയാവുകയാണ് സുധാകരനും ഒരു പട്ടം യുവാക്കളും. മൊഫിയ പർവീണിന്റെ ആത്മഹത്യാ കുറിപ്പിൽ ഇടംപിടിച്ച ആലുവ ഈസ്റ്റ് സി ഐ സുധീറിനെ സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള തീരുമാനം ഇന്ന് രാവിലെയാണ് സർക്കാർ കൈക്കൊണ്ടത്. രണ്ട് ദിവസമായി ഈ വിഷയത്തിൽ ശക്തിയുക്തം സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകരുടെ വിജയമാണ് ഇതെന്നാണ് കോൺഗ്രസുകാർ അവകാശപ്പെടുന്നത്. ഇന്നലെ ആലുവയിൽ കണ്ടത് കേരളം അടുത്തകാലത്തായി കണ്ട ഏറ്റവും വലിയ സമരമാണ്. അതുകൊണ്ട് തന്നെ മാറുന്ന കോൺഗ്രസിന്റെ ശൈലിയായി സമരം വിലയിരുത്തപ്പെടുന്നു. കോൺഗ്രസ് അടിമുടി മാറുന്നുവെന്ന് വ്യക്തമാക്കുകയാണ് കെ സുധാകരനും. ഈ സമര വിജയത്തിൽ കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിച്ചു കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തുവന്നു. കെഎസ് യു പ്രവർത്തകൻ മിവ ജോളിയുടെയും മണ്ഡലം പ്രസിഡന്റ് വർഗീസിന്റെയും അടക്കമുള്ളവരുടെ വിജയമാണ് ഇതെനന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അഭിപ്രായപ്പെട്ടു.

ഇത് കോൺഗ്രസിന്റെ ചുണക്കുട്ടികൾ പൊരുതി നേടിയ വിജയമാണെന്ന് സുധാകൻ ഫേസ്‌ബുക്കിൽ കുറിച്ചു.

മോഫിയ പർവീൺ എന്ന പെൺകുട്ടിക്ക്, നിഷേധിക്കപ്പെട്ട നീതിക്കായി ആലുവയിൽ സമരം ചെയ്തവരുടെ പ്രതിനിധികളാണിവർ. യുവത്വത്തിന്റെ ചോരത്തിളപ്പും, പ്രവർത്തന പാരമ്പര്യത്തിന്റെ ഊർജ്ജസ്വലതയും ഒത്തുചേരുന്ന കോൺഗ്രസിന്റെ പുതിയ സമരമുഖങ്ങൾ. പ്രതിക്ക് സംരക്ഷണ കവചമൊരുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയെ സമരപരമ്പരകൾ കൊണ്ട് തിരുത്തിയ കോൺഗ്രസിന്റെ പ്രിയപ്പെട്ട സമരഭടന്മാർക്ക് അഭിവാദ്യളെന്നും കെപിസിസി അധ്യക്ഷൻ അറിയിച്ചു.

ഇത് കോൺഗ്രസിന്റെ ചുണക്കുട്ടികൾ പൊരുതി നേടിയ വിജയം. തെരുവിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് ചോദിച്ചവർ കണ്ണ് തുറന്ന് കാണേണ്ടത്. പിണറായി വിജയൻ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനുമേ സാധിക്കൂ എന്ന് തെളിഞ്ഞിരിക്കുകയാണ്.

”അയാളെന്തിനാണാ കസേരയിൽ കേറി ഇരിക്കുന്നത്? അതെന്താ വസ്തുവാണോ? സംസാരിക്കാൻ അറിയാത്ത സാധനം വല്ലതുമാണോ മുഖ്യമന്ത്രി?’ എന്ന് രോഷാകുലയായി ചോദിച്ച കെ എസ് യു പ്രവർത്തക മിവാ ജോളിയും, ജലപീരങ്കിയെയും ടിയർ ഗ്യാസിനെയും പ്രതിരോധിച്ച് മൂവർണ്ണക്കൊടി ഉയർത്തിപ്പിടിച്ച് നീതിക്കായി പോരാടിയ ഞങ്ങളുടെ മണ്ഡലം പ്രസിഡന്റ് വർഗീസും കോൺഗ്രസിന്റെ ഈ സമരത്തിലെ മുന്നണി പോരാളികളാണ്.

മോഫിയ പർവീൺ എന്ന പെൺകുട്ടിക്ക്, നിഷേധിക്കപ്പെട്ട നീതിക്കായി ആലുവയിൽ സമരം ചെയ്തവരുടെ പ്രതിനിധികളാണിവർ. യുവത്വത്തിന്റെ ചോരത്തിളപ്പും, പ്രവർത്തന പാരമ്പര്യത്തിന്റെ ഊർജ്ജസ്വലതയും ഒത്തുചേരുന്ന കോൺഗ്രസിന്റെ പുതിയ സമരമുഖങ്ങൾ.

പ്രതിക്ക് സംരക്ഷണ കവചമൊരുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയെ സമരപരമ്പരകൾ കൊണ്ട് തിരുത്തിയ കോൺഗ്രസിന്റെ പ്രിയപ്പെട്ട സമരഭടന്മാർക്ക് അഭിവാദ്യങ്ങൾ ! എന്നായിരുന്നു സുധാകരന്റെ കുറിപ്പ് . ഇതായിരുന്നു ആ കോൺഗ്രസ്സ് . സുധാകരൻ തിരിച്ച തരുമെന്ന് പറഞ്ഞ കോൺഗ്രസ്. ഇനി ഒരു പ്രതീക്ഷക്ക് വകയുണ്ട് . പഴയ പോരാട്ട വീര്യത്തിന്റെ പാതയിലേക്ക് കോൺഗ്രസ് തിരിച്ചെത്തുകയാണ്. പിണറായി വിജയൻ ഒന്ന് ഓർക്കണം ഇപ്പോഴുള്ളത് പഴയ പ്രതിപക്ഷമല്ല . ഇത് സുധാകരൻ മുന്നിൽ നിന്ന് വി ഡി സതീശൻ എന്ന ശക്തനായ ഒരു പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതിയ പ്രതിപക്ഷമാണ് . നിങ്ങൾക്ക് മുട്ടുമടക്കേണ്ടി വരും. ഇനിയുമിനിയും സമരങ്ങൾക്ക് മുൻപിൽ നിങ്ങൾക്ക് അടിയറവ് പറയേണ്ടി വരും. ഇതാണ് സുധാകര കോൺഗ്രസ്.

Video Link : https://youtu.be/C2ZULhyyyFs

Leave A Reply
error: Content is protected !!