കൂ​ട്ട​ ലൈം​ഗീ​ക പീ​ഡ​നo ; ദ​ളി​ത് പെ​ൺ​കു​ട്ടി​യെ കു​ടും​ബ​ത്തി​നൊ​പ്പം കൊ​ല​പ്പെ​ടു​ത്തി

കൂ​ട്ട​ ലൈം​ഗീ​ക പീ​ഡ​നo ; ദ​ളി​ത് പെ​ൺ​കു​ട്ടി​യെ കു​ടും​ബ​ത്തി​നൊ​പ്പം കൊ​ല​പ്പെ​ടു​ത്തി

ല​ക്നോ: കൂ​ട്ട​ ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ശേ​ഷം ദ​ളി​ത് പെ​ൺ​കു​ട്ടി​യെ കു​ടും​ബ​ത്തി​ലെ മ​റ്റ് മൂ​ന്നു പേ​ർ​ക്കൊ​പ്പം കൊ​ല​പ്പെ​ടു​ത്തി. 16 ​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷമാണ് മേൽജാതിക്കാർ കൊ​ല​പ്പെ​ടു​ത്തിയത് .ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ലാണ് ഞെട്ടിക്കുന്ന സംഭവം .

ഉ​യ​ർ​ന്ന ജാ​തി​യി​ൽ​പ്പെ​ട്ട​വ​രെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന അ​യ​ൽ​വാ​സി​കളാണ് നിർദ്ദയം ദളിത് കുടുംബത്തിന് നേരെ ആക്രമണം ന​ട​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ 10 വ​യ​സു​കാ​ര​ൻ സ​ഹോ​ദ​ര​നും മാ​താ​പി​താ​ക്ക​ളും ആക്രമണത്തിൽ കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ 11 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കൂ​ട്ട​മാ​ന​ഭം​ഗം, കൊ​ല​പാ​ത​കം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് പോലീസ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കോ​ടാ​ലി ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കാം ഇ​വ​രെ ആ​ക്ര​മി​ച്ച​തെ​ന്നും ശ​രീ​ര​ത്തി​ൽ സാ​ര​മാ​യ മു​റി​വു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് വ്യക്തമാക്കി . പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ലെ മു​റി​യി​ലും മ​റ്റ് മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ മു​റ്റ​ത്ത് ഒ​രു​മി​ച്ചു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

2019 മു​ത​ൽ അ​യ​ൽ​വാ​സി​ക​ളു​മാ​യി ഭൂ​മി​ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നതായാണ് വിവരം . ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ദ​ളി​ത് കു​ടും​ബ​ത്തി​നു നേ​രെ ആ​ക്ര​മ​ണം ഉണ്ടായിരുന്നു . അതെ സമയം പോ​ലീ​സ് കേ​സ് ഒ​ത്തു​തീ​ർ​ക്കു​ക​യാണ് ​ ചെയ്തത് .

Leave A Reply
error: Content is protected !!