പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തെൻമല സ്വദേശിയായ രാജീവൻ എന്നയാളുടെ പരാതി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പരാതി നൽകാനെത്തിയപ്പോൾ പരാതിക്കാരനെ തന്നെ കമ്പിവേലിയിൽ കെട്ടിയിട്ടു, വിലങ്ങണിയിച്ചു തുടങ്ങിയ പരാതികളുമായാണ് ഇയാൾ കോടതിയെ സമീപിച്ചത്.

നേരത്തെ ഈ ഹർജി പരിഗണിച്ചപ്പോഴും കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ന് മോഫിയയുടെ മരണം കൂടി പരാമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊലീസിനെതിരെ വിമർശനമുന്നയിച്ചത്. 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓർക്കണമെന്ന് കോടതി രൂക്ഷമായി വിമർശിച്ചു.

Leave A Reply
error: Content is protected !!