മിലിട്ടറി അക്കാദമിയില്‍ 184 ഒഴിവ്

മിലിട്ടറി അക്കാദമിയില്‍ 184 ഒഴിവ്

ഡെറാഡൂണിലെ   ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ 184 ഒഴിവ്. വിവിധ തസ്തികകളിലാണ് അവസരം. തപാല്‍വഴി അപേക്ഷിക്കണം.

ഒഴിവുകള്‍: കുക്ക് സ്‌പെഷ്യല്‍12, കുക്ക് ഐ.ടി.3, എം.ടി. ഡ്രൈവര്‍10, ബൂട്ട് മേക്കര്‍/റിപ്പയറര്‍1, എല്‍.ഡി.സി.3, മസാല്‍ച്ചി2, വെയിറ്റര്‍11, ഫാറ്റിഗുമാന്‍21, എം.ടി.എസ്. സഫായിവാല26, ഗ്രൗണ്ട്‌സ്മാന്‍46, ജി.സി. ഓര്‍ഡര്‍ലി33, എം.ടി.എസ്. ചൗക്കിദാര്‍4, ഗ്രൂം7, ബാര്‍ബര്‍2, എക്വിപ്‌മെന്റ് റിപ്പയറര്‍1, എം.ടി.എസ്. മെസഞ്ചര്‍2, ലബോറട്ടറി അറ്റന്‍ഡന്റ്1.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയില്‍ നാല് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂറായിരിക്കും പരീക്ഷ. ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്, ജനറല്‍ അവയര്‍നസ്, ജനറല്‍ ഇംഗ്ലീഷ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളില്‍നിന്ന് ചോദ്യങ്ങളുണ്ടാകും.

അപേക്ഷ പൂരിപ്പിച്ച് 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറാക്കി Comdt. Indian Military Academy, Dehradun എന്ന വിലാസത്തിലേക്ക് അയയ്ക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി നാല്.

Leave A Reply
error: Content is protected !!