‘ഗ്രാമർ പഠിച്ചാൽ അമ്മയാണെ സത്യം നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കില്ല’; മലയാളം മോട്ടിവേഷൻ വിഭാഗത്തിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ കണ്ടത് ഈ വീഡിയോ; പുതിയ നേട്ടം കൈവരിച്ച് ബാബ അലക്സാണ്ടർ

‘ഗ്രാമർ പഠിച്ചാൽ അമ്മയാണെ സത്യം നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കില്ല’; മലയാളം മോട്ടിവേഷൻ വിഭാഗത്തിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ കണ്ടത് ഈ വീഡിയോ; പുതിയ നേട്ടം കൈവരിച്ച് ബാബ അലക്സാണ്ടർ

പലതരം കളികളിലൂടെയും പസ്സിലുകളിലൂടെയും 50 മണിക്കൂറിനുള്ളിൽ, താല്പര്യമുള്ള ആരെയും, ഇംഗ്ലീഷിൽ സംസാരിക്കാൻ പ്രാപ്തമാക്കുന്ന, ബാബ ഈസി ഇംഗ്ലീഷ് എന്ന ട്രെയിനിംഗ് മൊഡ്യൂൾ വികസിപ്പിച്ച ബാബ അലക്സാണ്ടർ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. യൂട്യൂബിൽ  ‘മലയാളം മോട്ടിവേഷൻ’ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ടത് അദ്ദേഹം അപ്‌ലോഡ് ചെയ്ത വീഡിയോ. പല പ്രമുഖരെയും പിന്തള്ളിയാണ് ബാബ അലക്സാണ്ടർ ഈ നേട്ടം കൈവരിച്ചത്.
‘ഗ്രാമർ പഠിച്ചാൽ അമ്മയാണെ സത്യം നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കില്ല’ എന്ന ക്യാപ്ഷനോടെ 2019 ൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ ഇതിനോടകം 2. 5 മില്യനിലധികം പേരാണ് കണ്ടത്. വാട്സാപ്പ്, സൂം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പൊതുജങ്ങൾക്കായി സൗജന്യമായി സ്പോക്കൺ ഇംഗ്ലീഷ് പരിശീലിപ്പിച്ചു വരുന്ന വ്യക്തിയാണ് ബാബ അലക്സാണ്ടർ. ഗ്രാമർ പഠിപ്പിക്കാതെ തന്നെ ലളിതമായ ചില പ്രാക്ടീസുകളിലൂടെ പടിപടിയായി ഇംഗ്ലീഷ് സംസാരത്തിലേക്ക് എത്തിക്കുന്ന ബാബ ഈസി ഇംഗ്ലീഷ് എന്ന പേരിലുള്ള അദ്ദേഹത്തിന്റെ സ്പോക്കൺ ഇംഗ്ലീഷ് പരിശീലന രീതി ഇതിനോടകം ജനങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യത നേടിയ ഒന്നാണ്.
“ഭാഷ ഗ്രാമറിന്റെ ഉല്പ്പന്നമല്ല. ലോകത്ത് ഗ്രാമര് നിയമങ്ങള് നിര്മ്മിച്ചല്ല ഭാഷയുണ്ടായത്. ഒരാളുടെ സംസാരം കേള്ക്കുമ്പോള്, ഗ്രാമര്, അതായത്, ഏതു വാക്ക്, എവിടെ, എങ്ങനെ, ഉപയോഗിക്കണം എന്നത് നാമറിയാതെ പഠിക്കുന്നു. നേറ്റീവ് ഭാഷ ആളുകള് കരഗതമാക്കുന്നത് ഇങ്ങനെയാണ്”
“ഭാഷാ വ്യാകരണം ഒരിക്കലും ഔപചാരികമായോ, അനൗപചാരികമായോ പഠിപ്പിക്കരുത്. എന്തെന്നാല് അത്തരം പഠിപ്പിക്കല് ആശയക്കുഴപ്പവും ബുദ്ധിമുട്ടും പഠിതാവില് സൃഷ്ടിക്കുന്നു. വ്യാകരണ നിയമം പറഞ്ഞ് പഠിപ്പിച്ചാല് പഠിതാവ്  വ്യാകരണ നിയമത്തെക്കുകുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. തന്മൂലം സംസാരിക്കേണ്ട വിഷയത്തില് ശ്രദ്ധിക്കാനോ മറുപടി പറയാനോ ആവാതെ വരുന്നു. ഭാഷാ സംബന്ധമായ കാര്യങ്ങള് (വ്യാകരണ നിയമങ്ങള്) സംസാരിക്കുന്നയാളില് നിന്നും, കേള്ക്കുന്നയാളിലേക്ക്  സ്വഭാവികമായിതന്നെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഇതിനര്ത്ഥം ഭാഷയ്ക്ക് ഗ്രാമര് ഇല്ല എന്നല്ല. ഗ്രാമര് പറഞ്ഞ് പഠിപ്പിക്കുന്നതാണ് പ്രശ്നം”
ഇങ്ങനെ പോകുന്നു ഇതിനോടകം ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ച അദ്ദേഹത്തിന്റെ ഭാഷാ സംബന്ധമായ ആശയങ്ങൾ. ഗ്ലോബൽ ഗുഡ് വിൽ അംബാസിഡറും ന്യൂഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദേശീയ സന്നദ്ധ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (NCDC) മാസ്റ്റർ ട്രെയിനറുമാണ് ബാബ അലക്സാണ്ടർ.
ഈ  വീഡിയോ കാണാത്തവർക്കായി അതിന്റെ ലിങ്ക് ചുവടെ:
Baba Alexander റുടെ FB പേജിലും കൂടുതൽ വിവരങ്ങൾ കൊടുത്തിട്ടുണ്ട്. പേജ് ലിങ്ക്:
Leave A Reply
error: Content is protected !!