ഭ​ര​ണ​ഘ​ട​ന വെ​റും ക​ട​ലാ​സാ​കരുത് ; എ​ല്ലാ​വ​ർ​ക്കും നീ​തി ഉ​റ​പ്പാ​ക്ക​ണം: രാ​ഹു​ൽ ഗാന്ധി

ഭ​ര​ണ​ഘ​ട​ന വെ​റും ക​ട​ലാ​സാ​കരുത് ; എ​ല്ലാ​വ​ർ​ക്കും നീ​തി ഉ​റ​പ്പാ​ക്ക​ണം: രാ​ഹു​ൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഇന്ത്യൻ ഭ​ര​ണ​ഘ​ട​ന വെ​റും ക​ട​ലാ​സാ​യി മാ​റാ​തി​രി​ക്കാ​ൻ നീ​തി​യും അ​വ​കാ​ശ​ങ്ങ​ളും എ​ല്ലാ​ ജനങ്ങൾക്കും ഒ​രു​പോ​ലെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. നീതി ഉ​റ​പ്പാ​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സ് കു​ടും​ബ​വാ​ഴ്ച​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​രി​ഹ​സി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ തിരിച്ചടിച്ചത് .

കു​ടും​ബ​ങ്ങ​ൾ​ക്ക് വേ​ണ്ടി കു​ടും​ബ​ങ്ങ​ളാ​ൽ ന​യി​ക്ക​പ്പെ​ടു​ന്ന പാ​ർ​ട്ടി ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ “വ​ലി​യ ഉ​ത്ക​ണ്ഠ” ആ​ണെ​ന്നാ​യി​രു​ന്നു മോ​ദിയുടെ രൂക്ഷ വി​മ​ർ​ശ​നം. രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളി​ലെ കു​ടും​ബ​വാ​ഴ്ച ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ജ​നാ​ധി​പ​ത്യ സ്വ​ഭാ​വം ന​ഷ്ട​മാ​കു​മ്പോ​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ത്മാ​വി​നാ​ണ് മു​റി​വേ​ൽ​ക്കു​ന്ന​തെ​ന്നും പ്രധാനമന്ത്രി അഭിപായപ്പെട്ടിരുന്നു .

Leave A Reply
error: Content is protected !!