വീട്ടില്‍ അതിക്രമിച്ച് കടന്ന് ഓറഞ്ച് മോഷണം ; പ്രവാസിക്കെതിരെ യുഎഇ കോടതിയില്‍ നടപടി

വീട്ടില്‍ അതിക്രമിച്ച് കടന്ന് ഓറഞ്ച് മോഷണം ; പ്രവാസിക്കെതിരെ യുഎഇ കോടതിയില്‍ നടപടി

ഷാര്‍ജ: വില്ലയില്‍ അതിക്രമിച്ച് കടന്ന് ഓറഞ്ച് മോഷ്‍ടിച്ച സംഭവത്തിൽ പ്രവാസിക്കെതിരെ നടപടി. ഷാര്‍ജയിലെ ഒരു നിര്‍മാണ തൊഴിലാളിക്കെതിരെയാണ് പരാതി. വീടിന് മുന്നിലെ ഓറഞ്ച് മരങ്ങളില്‍ നിന്ന് ഇയാള്‍ ഫലങ്ങള്‍ മോഷ്‍ടിച്ചുവെന്നാണ് വീട്ടുമ ആരോപണം ഉയർത്തുന്നത് .

വീട്ടുടമസ്ഥന്‍ അവധി ആഘോഷിക്കാന്‍ മറ്റൊരിടത്തായിരുന്ന സമയത്തായിരുന്നു കവർച്ച .തിരിച്ചെത്തിയ ശേഷം വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം വീട്ടുടമ അറിഞ്ഞത്. തൊട്ടടുത്ത കണ്‍സ്‍ട്രക്ഷന്‍ സൈറ്റില്‍ ജോലി ചെയ്തിരുന്ന യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 15 മിനിറ്റോളം വീടിന് മുന്നില്‍ ചുറ്റിക്കറങ്ങി നടന്ന ശേഷമാണ് ഇയാള്‍ ഗേറ്റിനകത്ത് അതിക്രമിച്ച് കടന്ന ശേഷം കൈവശമുണ്ടായിരുന്ന ബാഗില്‍ ഓറഞ്ച് മോഷ്ടിച്ച് കടന്ന്
കളഞ്ഞത് .

പൊലീസില്‍ പരാതി നല്‍കിയതനുസരിച്ച് അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞു. മോഷണം പോയ സാധനങ്ങളുടെ മൂല്യത്തേക്കാള്‍ താന്‍ സ്ഥലത്തില്ലാതിരുന്ന സമയത്ത് തന്റെ വീട്ടില്‍ കയറിയതാണ് പ്രശ്നമെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ഇത് തന്റെ സ്വകാര്യതയുടെ ലംഘനമാണെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി .അതെ സമയം മോഷ്ടാവിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് പരാതിക്കാരനെ അറിയില്ലെന്നും ഇതുവരെ ഒരു ബന്ധവും അയാളുമായി ഇല്ലെന്നുമാണ് പ്രതി ബോധിപ്പിച്ചത് . വിധി പറയുന്നതിനായി കേസ് ഡിസംബറിലേക്ക് മാറ്റി.

Leave A Reply
error: Content is protected !!