നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വിതരണവും ഉപയോഗവും ഒഴിവാക്കണം

നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വിതരണവും ഉപയോഗവും ഒഴിവാക്കണം

ഇടുക്കി:  2020 ജനുവരി മുതല്‍ കേരള സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉല്‍പാദനവും വിതരണവും വില്‍പനയും നിരോധിച്ചിട്ടുളളതാണ്.

നിരോധിത പ്ലാസ്റ്റിക് വിഭാഗത്തില്‍ ഉള്‍പ്പെട്ട വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതും കൈവശം വയ്ക്കുന്നതും വിതരണം നടത്തുന്നവര്‍ക്കുമെതിരെ ബന്ധപ്പെട്ട നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണ്. പൊതുജനങ്ങളും വ്യാപാരികളും ഇത്തരത്തിലുളള പ്ലാസ്റ്റിക് വസ്തുക്കളുടെ വിതരണവും ഉപയോഗവും ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു.

Leave A Reply
error: Content is protected !!