ഖത്തറിൽ ഭാരമേറിയ വാഹനങ്ങൾക്കും ബസുകൾക്കും ഡിസംബർ 4 വരെ വിലക്ക്

ഖത്തറിൽ ഭാരമേറിയ വാഹനങ്ങൾക്കും ബസുകൾക്കും ഡിസംബർ 4 വരെ വിലക്ക്

ദോഹ : ഖത്തറിൽ ഇന്നു മുതൽ ഡിസംബർ 4 വരെ തിരക്കേറിയ സമയങ്ങളിൽ നിശ്ചിത റോഡുകളിൽ ഭാരമേറിയ വാഹനങ്ങൾക്കും ബസുകൾക്കും വിലക്കേർപ്പെടുത്തി. എന്നാൽ സ്‌കൂൾ ബസുകൾ, പൊതുഗതാഗത ബസുകൾ എന്നിവയ്ക്ക് ഈ വിലക്ക് ബാധകമല്ല.

എ റിങ്, ബി റിങ്, സി-റിങ്, 22 ഫെബ്രുവരി സ്ട്രീറ്റ്, സബാഹ് അൽ അഹമ്മദ് കോറിഡോർ, മുഹമ്മദ് ബിൻ താനി സ്ട്രീറ്റ്, അൽ ഇസ്തിഖ്‌ലാൽ സ്ട്രീറ്റ് , അൽ മർഖിയ സ്ട്രീറ്റ്, എന്നീ റോഡുകളിലാണ് ട്രക്കുകൾക്കും ബസുകൾക്കും ആണ് വിലക്കേർപ്പെടുത്തിയത്.

രാവിലെ 6.00 മുതൽ 8.30 വരെ, ഉച്ചയ്ക്ക് 12.00 മുതൽ 3.00 വരെ, വൈകിട്ട് 5.00 മുതൽ 10.00 വരെയുമാണ് വിലക്ക് . ഭാരമേറിയ വാഹനങ്ങൾക്ക് പുലർച്ചെ 1.00 നും രാവിലെ 5.00നും ഇടയിൽ മാത്രമേ സ്റ്റേഡിയങ്ങൾക്ക് ചുറ്റുമുള്ള റോഡുകളിൽ സഞ്ചരിക്കാൻ അനുമതി നൽകിയിട്ടുള്ളൂ .

Leave A Reply
error: Content is protected !!