കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നതു വരെ സമരം തുടരും; വീണ്ടും നിലപാട് വ്യക്തമാക്കി അനുപമ

കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നതു വരെ സമരം തുടരും; വീണ്ടും നിലപാട് വ്യക്തമാക്കി അനുപമ

തിരുവനന്തപുരം: കുഞ്ഞിന്റെ താല്‍ക്കാലിക സംരക്ഷണ ചുമതല ലഭിച്ചെങ്കിലും സമരം തുടരുമെന്ന് അനുപമ. ഡിസംബര്‍ പത്തിന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും അനുപമ കൂട്ടിച്ചേർത്തു.

കുഞ്ഞിനെ തന്റെ അടുത്തുനിന്ന് മാറ്റിയ അച്ഛനെതിരേ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിഷയത്തില്‍ പാര്‍ട്ടിക്ക് വീഴ്ചകളുണ്ടായിട്ടും തിരുത്താന്‍ തയ്യാറായിട്ടില്ലെന്നും അനുപമ ആരോപണം ഉയർത്തി.

Leave A Reply
error: Content is protected !!